News

മുസ്ലിം പള്ളിയാക്കി മാറ്റിയ തുര്‍ക്കിയിലെ കോറ ക്രൈസ്തവ ദേവാലയത്തിൽ നാളെ ആദ്യ ഇസ്ലാമിക പ്രാർത്ഥന

സ്വന്തം ലേഖകന്‍ 29-10-2020 - Thursday

ഇസ്താംബൂള്‍: മുസ്ലിം പള്ളിയാക്കി മാറ്റിയ ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയത്തിൽ നിന്നും നാളെ ഒക്ടോബർ 30 വെള്ളിയാഴ്ച ഇസ്ലാമിക പ്രാർത്ഥന ഉയരും. തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ പ്രത്യേകം താൽപര്യമെടുത്താണ് ഏറെനാളായി മ്യൂസിയമായി പ്രവർത്തിച്ചിരുന്ന ദേവാലയം മുസ്ലിം പള്ളിയാക്കിമാറ്റിയത്. എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് കോറ ദേവാലയം പണിയുന്നത്. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ട്. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുണ്ട്.

1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഏര്‍ദോഗന്‍ ഭരണകൂടം ഒരുങ്ങുന്നത്.

പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ അനുവാദം നൽകിയതും കൗൺസിൽ ഓഫ് സ്റ്റേറ്റാണ്. ദേവാലയത്തിലെ ക്രിസ്തീയ ചിത്രങ്ങൾ അടക്കമുള്ളവ ഇതിനോടകം മറച്ചു കഴിഞ്ഞു. പുരാതന ചിത്രങ്ങൾ മറച്ചുവെക്കുന്നത് കോറയുടെ കലാമൂല്യം നശിപ്പിക്കുമെന്ന് ഇസ്താംബൂൾ മെട്രോപോളിറ്റൻ മുൻസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാഹിർ പൊളാട്ട് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. തീവ്ര ഇസ്ളാമികവാദമുള്ള എര്‍ദോഗന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധ സ്വരങ്ങളാണ് ഉയരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »