India - 2025
നീസ് ബസിലിക്ക ആക്രമണത്തെ ന്യായീകരിച്ച കവി മുനാവര്‍ റാണയ്‌ക്കെതിരെ കേസ്
പ്രവാചക ശബ്ദം 03-11-2020 - Tuesday
ലക്‌നൌ: പ്രവാചകനെക്കുറിച്ചുള്ളകാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ സമീപദിവസങ്ങളില്‍ നടന്ന മുസ്ലിം ഭീകരതയെയും കൊലപാതകങ്ങളെയും ന്യായീകരിച്ച ഉറുദു സാഹിത്യകാരന്‍ മുനാവര്‍ റാണയ്‌ക്കെതിരേ കേസ്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനു ശ്രമിച്ചുവെന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുപിയിലെ ഹസ്രത്ഗഞ്ച് പോലീസാണു കേസെടുത്തത്.
ഒരു വാര്‍ത്താചാനലുമായി നടത്തിയ സംഭാഷണത്തില്‍ ഫ്രാന്‍സിലെ മുഴുവന്‍ സംഭവവികാസങ്ങളെയും അംഗീകരിക്കുന്നുണ്ടോയെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് 'ഞാനവരെ കൊല്ലും' എന്നായിരുന്നു അദ്ദേഹം നല്കിയ മറുപടി. പാരീസിലെ നീസില്‍ ഇസ്ലാമിക തീവ്രവാദി കഴിഞ്ഞ വ്യാഴാഴ്ച മൂന്നുപേരെ കൊലചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ചായിരുന്നു വിവാദപ്രതികരണം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.