News - 2025
പ്രതിഷേധം ഫലം കണ്ടു: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു
പ്രവാചക ശബ്ദം 04-11-2020 - Wednesday
കൊച്ചി: ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത വിവേചനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജസ്റ്റിസ് ജെ. ബി. കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷനില്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട ഐഎഎസ്), ജേക്കബ് പുന്നൂസ് (റിട്ട ഐപിഎസ്) എന്നിവര്‍ അംഗങ്ങളാണ്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കീഴില്‍ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രത്യേകമായി മാറ്റിവെയ്ക്കുന്ന വിവേചനപരമായ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ അനുകൂല്യങ്ങളും 80% മുസ്ലിങ്ങള്‍ക്കും ഇരുപതു ശതമാനം ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന ഇതര ന്യൂനപക്ഷങ്ങള്‍ക്കുമായിരിന്നു മാറ്റിവെച്ചിരിന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുകയും കത്തോലിക്ക മെത്രാന്‍ സമിതി വിവേചനം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തിരിന്നു. ഇതിനാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക