India - 2025
കോവിഡ് സ്‌റ്റോപ്പ് ബൈ മി: ക്യാംപെയിനുമായി കത്തോലിക്ക കോണ്‍ഗ്രസ്
പ്രവാചക ശബ്ദം 05-11-2020 - Thursday
തൊടുപുഴ: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് സ്‌റ്റോപ്പ് ബൈ മി എന്ന ക്യാംപെയിന്‍റെ സംസ്ഥാന തല ഉദ്ഘാടനം തൊടുപുഴ തഹസില്‍ദാര്‍ കെ.എം.ജോസുകുട്ടി നിര്‍വഹിച്ചു. രാജ്യത്തെ കോവിഡ് മഹാമാരിയില്‍ നിന്നു രക്ഷിക്കുവാന്‍ പൗരബോധം ഉയര്‍ത്തുകയെന്നതാണ് കാന്പയിനിലൂടെ കത്തോലിക്ക കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം പറഞ്ഞു.
രൂപത ഡയറക്ടര്‍ ഫാ. തോമസ് ചെറുപറമ്പില്‍ വിഷയാവതരണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി മുഖ്യപ്രഭാഷണം നടത്തി.തൊടുപുഴ ടൗണ്‍ പള്ളി വികാരി ഫാ.ജിയോ തടിക്കാട്ട്,ഗ്ലോബല്‍ സെക്രട്ടറിമാരായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, സെര്‍വ് പീപ്പിള്‍ ഫൗണ്ടേ ഷന്‍ ഡയറക്ടര്‍ അജിത് മാത്യു, ഭാരവാഹികളായ ജോസ് പുതിയേടം,ജിബോയിച്ചന്‍ വടക്കന്‍,ജോണ്‍ മുണ്ട ന്‍കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.