Youth Zone - 2025
മാരത്തോൺ ബൈബിൾ വായനയുമായി ന്യൂസിലാന്റിലെ സീറോ മലബാർ യൂത്ത് മൂവ്മെന്റ്
പ്രവാചക ശബ്ദം 18-11-2020 - Wednesday
വെല്ലിംഗ്ടൺ: ഉണ്ണിയേശുവിനെ സ്വീകരിക്കാൻ ലോകം മുഴുവൻ ഒരുങ്ങുന്ന ഡിസംബർ മാസത്തിൽ മാരത്തോൺ ബൈബിൾ വായനയുമായി ന്യൂസിലാന്റിലെ സിറോ മലബാർ യൂത്ത് മൂവ്മെന്റ്. ഡിസംബർ 18 മുതൽ ഡിസംബർ 23 വരെ സൂം ആപ്ലിക്കേഷനിലൂടെ ഉല്പത്തി മുതൽ വെളിപാട് വരെ ലൈവ് ബൈബിൾ വായനയാണ് ക്രമീകരിച്ചിരിക്കുന്നത്. ന്യൂസിലാൻഡിലെ യുവജനങ്ങളിൽ നിന്നും, വൈദീകരിൽ നിന്നും കുടുംബങ്ങളിൽ നിന്നും വലിയ പ്രോൽസാഹനമാണു ഈ സംരംഭത്തിന് ലഭിക്കുന്നത്.
ഗർഭഛിദ്രം, സ്വവർഗ വിവാഹം എന്നീ മാരക പാപങ്ങൾ പെരുകി അന്ധകാരം വ്യാപിക്കുന്ന ഈ ലോകത്തിൽ ഒരിക്കലും പരാജയപ്പെടാത്ത ദൈവ വചനത്തിൽ അടിയുറച്ചു വളരുവാനായി യുവജനങ്ങളെയും കുടുംബങ്ങളെയും സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നു എസ്എംവൈഎം ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്:
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക