News - 2025
ന്യൂസിലാന്‍റ് ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 16-03-2019 - Saturday
വത്തിക്കാന്‍ സിറ്റി: ന്യൂസിലാന്റിലെ മോസ്ക്കുകളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ന്യൂസിലാന്‍റ് ജനതയ്ക്കും ഇസ്ളാമിക സമൂഹത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ തയാറാക്കിയ ടെലെഗ്രാം സന്ദേശത്തില്‍ പറയുന്നു. ന്യൂസിലാന്‍റ് ദേശീയ മെത്രാന്‍ സംഘത്തിന് അയച്ച ടെലെഗ്രാം സന്ദേശത്തില്‍ രാജ്യത്തിന് പ്രാര്‍ത്ഥനയും പാപ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കത്തോലിക്ക മെത്രാന്‍ സമിതികളും അക്രമത്തെ അപലപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ സ്ഥിതി ചെയ്യുന്ന 2 മസ്ജിദുകളിൽ ഇന്നലെയാണ് ഭീകരാക്രമണം നടന്നത്. ആക്രമത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേർക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.