India - 2024

'എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം'

28-11-2020 - Saturday

പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവകാശങ്ങളെയും ആനുകൂല്യങ്ങളെയും പറ്റി അജ്ഞരായ ആളുകള്‍ക്ക് അഭിഭാഷകര്‍ ആശ്വാസമായി മാറണം. നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുക എന്ന സവിശേഷമായ ദൗത്യം അഭിഭാഷകര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ.ജോസഫ് വെണ്മാരനത്ത്, എംസിഎ ആത്മീയ ഉപദേഷ്ടാവ് ഫാ.ജോണ്‍ അരീക്കല്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »