News - 2024

കോംഗോയില്‍ ക്രൈസ്തവ കൂട്ടക്കൊല: 30 പേര്‍ കൊല്ലപ്പെട്ടു, പത്തോളം സ്ത്രീകള്‍ മാനഭംഗത്തിനിരയായി

പ്രവാചക ശബ്ദം 13-12-2020 - Sunday

ബ്രസാവില്ല: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ അലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദികള്‍ കിഴക്കന്‍ മേഖലയിലെ കിവു പ്രവിശ്യയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ മുപ്പതു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നവംബര്‍ 20നും ഡിസംബര്‍ 3നും ഇടയില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ പത്തോളം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുകയും, 15 പേരെ തട്ടിക്കൊണ്ടുപോകപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ‘ജിഹാദ് വാച്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരെ ലക്ഷ്യംവെച്ച് അഞ്ചോളം ആക്രമണങ്ങള്‍ നടന്നതായി പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്‍ ബര്‍ണബാസ് ഫണ്ടും വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസികളെ ഉന്മൂലനം ചെയ്യാനുള്ള ഖുറാനിലെ ആഹ്വാനങ്ങളാണ് അക്രമങ്ങള്‍ക്ക് പ്രേരകമായതെന്നു നിരീക്ഷിക്കപ്പെടുന്നു.

ക്രൈസ്തവരോട് ‘ഒന്നുകില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഭീഷണി ഇസ്ളാമിക തീവ്രവാദികള്‍ മുഴക്കുകയായിരിന്നു. ആക്രമണത്തിനിരയായവരില്‍ ഒരു പാസ്റ്ററും ഉള്‍പ്പെടുന്നുണ്ട്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ചംഗങ്ങളെയാണ് തീവ്രവാദികള്‍ കൊന്നൊടുക്കിയത്. തന്റെ ഭാര്യയോട് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ തന്റെ ഭാര്യയെ തലക്ക് വെടിവെച്ചും, 4 മക്കളെ വാളുകൊണ്ട് വെട്ടി കഷണങ്ങളാക്കിയുമാണ്‌ കൊലപ്പെടുത്തിയതെന്ന്‍ സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്തുവാന്‍ കഴിയാത്ത പാസ്റ്റര്‍ ‘ബര്‍ണാബാസ് ഫണ്ടി’നോട് വെളിപ്പെടുത്തി.

“അല്ലാഹുവില്‍ വിശ്വസിക്കാത്തവരോട് വിശുദ്ധ യുദ്ധം ചെയ്യുവാനും ബഹുദൈവവിശ്വാസികളായ ശത്രുക്കളെ കണ്ടാല്‍ ഇസ്ലാം സ്വീകരിക്കുവാന്‍ ആവശ്യപ്പെടുവാനും അത് സ്വീകരിച്ചാല്‍ അവര്‍ക്ക് നാശം വരുത്തരുതെന്നും വിസമ്മതിച്ചാല്‍ അവരില്‍ ജസിയ (നികുതി) ആവശ്യപ്പെടണമെന്നും നികുതി ഒടുക്കുവാന്‍ തയ്യാറായാല്‍ അവരില്‍ നിന്നും അത് സ്വീകരിച്ച് നിങ്ങളുടെ കരങ്ങളെ അടക്കി നിര്‍ത്തുവാനും വിസമ്മതിച്ചാല്‍ അല്ലാഹുവിന്റെ സഹായത്തോടെ അവര്‍ക്കെതിരെ പോരാടുവാനുമാണ് (സഹിഹ് മുസ്ലീം 4294) ഖുറാനില്‍ പറയുന്നത്. ഈ പരാമര്‍ശത്തിന്റെ ചുവടുപിടിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്ന പ്രവണത സമീപകാലങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »