India - 2025
തെലുങ്കാനയില്‍ വൈദികനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പ്രവാചക ശബ്ദം 16-12-2020 - Wednesday
വിജയവാഡ: തെലുങ്കാനയിലെ ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ. സന്തോഷ് ചേപാത്തിനിയെ (62) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശില്‍ വിജയവാഡ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. മൃതദേഹം അദ്ദേഹത്തിന്റെ ഇടവക ദേവാലയത്തില്‍ സംസ്‌കരിച്ചു. വൈദികന്റേതു കൊലപാതകമാണോ ആത്മഹത്യയാണോ എന്നു തീര്‍ച്ചയില്ലെന്നു ഖമ്മം രൂപത അധികൃതര്‍ അറിയിച്ചു. കുറേദിവസമായി അദ്ദേഹം കടുത്ത നിരാശയിലായിരുന്നെന്നും ആരോ വഞ്ചിച്ച് അദ്ദേഹത്തില്‍നിന്നു പണം തട്ടിയെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.