India - 2024

'മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷ നിലപാടുകള്‍ പുനഃപരിശോധിക്കണം'

പ്രവാചക ശബ്ദം 19-12-2020 - Saturday

കൊച്ചി: കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അവരുടെ ന്യൂനപക്ഷ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും നീതിനിഷ്ഠമായി ന്യൂനപക്ഷ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും വിതരണം ചെയ്യുന്നതിനു നടപടിയെടുക്കണമെന്നും സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ന്യൂനപക്ഷ അവകാശ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ന്യൂനപക്ഷ കമ്മീഷന്‍ ഘടനയില്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ഭൂരിപക്ഷവിഭാഗത്തിനു മാത്രം ഗുണകരമായ രീതിയില്‍ നിഗൂഢമായി വരുത്തിയ മാറ്റം പുനഃപരിശോധിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യാവസരം ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍ അധ്യക്ഷനായിരുന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി.


Related Articles »