India - 2025
മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ വിമര്‍ശിച്ച് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
പ്രവാചക ശബ്ദം 23-12-2020 - Wednesday
മാവേലിക്കര: സംസ്ഥാനത്തെ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും തുറന്നു പ്രവര്‍ത്തിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ കേരള മദ്യവിരുദ്ധജനകീയമുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപോലിത്ത ശക്തമായി അപലപിച്ചു. അടച്ച ബാറുകള്‍ തുറക്കുക വഴി ആരോഗ്യ സംവിധാനത്തെയാണ് സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. മനുഷ്യ ജീവനും കുടംബ ഭദ്രതയ്ക്കും വിനാശം വരുത്തുന്ന മദ്യ വിപത്തിനെ പോഷിപ്പിക്കുന്ന ഉത്തരവ് അടിയന്തരമായി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.