India - 2025

കുടുംബ സമാധാനം നിലനിര്‍ത്താനായി സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കരുത്: ഡോ.ആര്‍. ക്രിസ്തുദാസ്

26-05-2020 - Tuesday

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോഴുള്ള കുടുംബ സമാധാനം നിലനിര്‍ത്താനായി സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കരുതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്. മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരേ കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരുമെന്ന് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറയുന്നത് യാഥാര്‍ത്ഥ്യമാകുമോയെന്ന കാര്യത്തില്‍ സംശയം തോന്നുകയാണ്. പ്രകടന പത്രികയില്‍ പറയുന്നതുപോലെ സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സഹായമെത്രാന്‍ ആവശ്യപ്പെട്ടു.

പാളയംഇമാം ഷുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാള്‍, കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, ടിഎസ് എസ് എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അഷ്‌ലിന്‍ ജോസ്, അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍. ജെ ഇടയാറന്മുള, സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »