India - 2024

കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

പ്രവാചക ശബ്ദം 27-12-2020 - Sunday

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്ൻറ്‌ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം sanctus 2020 ഓൺലൈനായി സംഘടിപ്പിച്ചു. കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്  പ്രസിഡൻറ് അജു തോമസിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മുഖ്യ അതിഥിയായ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഐഎഫ്എസ് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിർവഹിക്കുകയുണ്ടായി. കുവൈറ്റിൽ കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.

കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി അനുഗ്രഹാശിസ്സുകൾ നേർന്നു. ഫാ. സണ്ണി പുൽപ്പറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുമസ് കരോളും ക്രിസ്തുമസ് കരോൾ ഗാന അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജേക്കബ് ആൻറണി വലിയവീടൻ സ്വാഗതവും ട്രഷറർ ബെന്നി പുത്തൻ നന്ദിയും പറഞ്ഞു. റോസ് മിൻ പ്ലാത്തോട്ടം പരിപാടിയുടെ അവതാരകയായിരുന്നു. സമ്മേളനാനന്തരം  പ്രസിദ്ധ പിന്നണി ഗായകരുടെ ഗാനമേളയും ഉണ്ടായിരുന്നു.


Related Articles »