India - 2024

ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ പരാതി: തുടര്‍ നടപടി വൈകിപ്പിക്കുന്നു

പ്രവാചക ശബ്ദം 30-12-2020 - Wednesday

ചങ്ങനാശേരി: ക്രൈസ്തവ ന്യുനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ജില്ലാ തല സിറ്റിംഗുകളില്‍ തുടര്‍ നടപടികളും പരിഹാരനിര്‍ദേശങ്ങളും വൈകുന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്ത് ജില്ലകളിലായി നടന്ന സിറ്റിംഗുകളില്‍ വിവിധ െ്രെകസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ന്യുനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ െ്രെകസ്തവ സംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ അറിയിപ്പുകള്‍ ലഭിക്കുകയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന ന്യുനപക്ഷ കമ്മീഷന്‍ പോലും സ്വജന പക്ഷപാതത്തിന്റെയും മത വിവേചനത്തിന്റെയും കേന്ദ്രമായി മാറിയത് അനീതിയാണെന്നും വിമര്‍ശനമുണ്ട്. ഇത്തരം നീതിനിഷേധത്തില്‍ ഇടപെടല്‍ അടിയന്തരമായുണ്ടാകണമെന്നും നടപടികള്‍ വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ കേന്ദ്രം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


Related Articles »