News - 2025

നൈജീരിയയില്‍ നിന്ന് ഒടുവില്‍ സന്തോഷ വാര്‍ത്ത: ബന്ധിയാക്കിയ ബിഷപ്പ് മോചിതനായി

പ്രവാചക ശബ്ദം 02-01-2021 - Saturday

അബൂജ: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ ഒവ്വേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മോസസ് ചിക്വേ അഞ്ചു ദിവസത്തെ തടങ്കലിന് ശേഷം മോചിതനായി. ബിഷപ്പും അദ്ദേഹത്തിൻറെ ഡ്രൈവർ ഡുബുയിസി റോബെർട്ടും മോചിക്കപ്പെട്ട വിവരം ഒവ്വേരി അതിരൂപത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വിശ്വാസി സമൂഹത്തെ അറിയിച്ചിരിക്കുന്നത്. ബിഷപ്പിന്റെയും സഹായിയുടെയും മോചനത്തിനായി അതിരൂപതയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടും പ്രാര്‍ത്ഥന ആരംഭിച്ചിരിന്നു. മോചനദ്രവ്യം നല്‍കാതെയാണ് ഇരുവരുടെയും മോചനം സാധ്യമായേക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് അതിരൂപത മോചന വാര്‍ത്ത പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 27 രാത്രിയിലാണ് ഒവ്വേരിയിലെ തന്റെ ഭവനം സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴിയ്ക്കു ബിഷപ്പ് മോസസ് ചിക്വേയെയും അദ്ദേഹത്തിന്‍റെ ഡ്രൈവറേയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും അസ്സംപ്ടാ കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ വിക്ക് ഇന്റര്‍വെന്‍ഷന്‍ ടീം (ക്വിറ്റ്‌), ആന്റി കിഡ്നാപ്പിംഗ് യൂണിറ്റ് (എ.കെ.യു) എന്നീ രണ്ടു പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിക്കുകയായിരിന്നു. ഇതിനിടെ ആഗോള വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാസഹായം തേടി അതിരൂപത രംഗത്ത് വന്നിരിന്നു. ഇന്നലെ പുതുവത്സര ദിനത്തില്‍ അതിരൂപതയുടെ ആഹ്വാനം ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ ബിഷപ്പിന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »