India - 2025
കൊച്ചുതുറ ഇടവക വികാരിക്ക് നേരെ ആക്രമണം: നടപടി ആവശ്യപ്പെട്ട് കെഎല്‍സിഎ
സ്വന്തം ലേഖകന്‍ 03-01-2021 - Sunday
തിരുവനന്തപുരം: കൊച്ചുതുറ ഇടവകയുടെ പുറകിലെ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടവക വികാരിക്ക് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. കൊച്ചുത്തുറ സെന്റ് ആന്റണീസ് ഇടവക വികാരി ഫാ.പ്രബിൻ അരുളിനാണ് പരിക്കേറ്റത്. വൈദികനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദീകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടവകക്കാരും പ്രദേശത്തെ ജെ.എസ്.എ.സി. ക്ലബ്ബുകാരുമായി പള്ളിക്കു സമീപത്തെ കളിസ്ഥലത്തെച്ചൊല്ലി തർക്കത്തിലാണ്.
അതേസമയം കാഞ്ഞിരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഫാ. പ്രബിന്‍ അരുളിനെ ആക്രമിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.