India - 2025

ഒഡീഷയില്‍ കത്തോലിക്ക സന്യാസിനി ട്രെയിനില്‍ നിന്ന് വീണു മരിച്ചു

പ്രവാചക ശബ്ദം 28-12-2020 - Monday

ന്യൂഡൽഹി: ഗുജറാത്ത് സ്വദേശിനിയും ജാർഖണ്ഡിലെ സിംഡെഗയിലെ സ്കൂളിൽ അധ്യാപികയുമായിരിന്ന കത്തോലിക്ക സന്യാസിനി ട്രെയിനില്‍ നിന്ന്‍ വീണു മരിച്ചു. ഡിസംബർ 26 ന് ജാർസുഗുഡ റെയിൽവേ സ്റ്റേഷനിൽ നിന്ന്‍ ട്രെയിന്‍ മാറി കയറിയ സിസ്റ്റർ ജ്യോത്സ്ന പർമാര്‍ എന്ന കന്യാസ്ത്രീയാണ് പെട്ടെന്ന് ഇറങ്ങുവാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പർമർ ട്രാക്കിൽ വീണു അപകടം സംഭവിക്കുകയായിരിന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ജിആർപിയുടെ (ജാർസുഗുഡ) ഇൻസ്പെക്ടർ സൗദമണി നാഗ് പറഞ്ഞു.

More Archives >>

Page 1 of 366