India - 2025

എഡ്വേര്‍ഡ് രാജു കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്; ഷിജോ മാത്യു ജനറല്‍ സെക്രട്ടറി

പ്രവാചക ശബ്ദം 02-02-2021 - Tuesday

കൊച്ചി: കെസിവൈഎമ്മിന്റെ സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗമായ എഡ്വേര്‍ഡ് രാജു തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം, സെനറ്റ് അംഗം, കൊല്ലം രൂപതാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതാംഗം ഷിജോ മാത്യു ഇടയാടിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പാറശാല രൂപതാംഗമായ അഗസ്റ്റിന്‍ ജോണ്‍, തിരുവനന്തപുരം അതിരൂപതാംഗമായ റോഷ്‌ന മറിയം ഈപ്പന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

മാനന്തവാടി രൂപതാംഗം റോസ് മേരി തേറുകാട്ടില്‍, വിജയപുരം രൂപതാ അംഗം ഡെനിയ സിസി ജയന്‍, തിരുവനന്തപുരം രൂപതാ അംഗം സിമി ഫെര്‍ണാണ്ടസ്, പത്തനംതിട്ട രൂപതാ അംഗം അജോ പി. തോമസ് എന്നിവര്‍ സെക്രട്ടറിമാരായും കെസിവൈഎം സംസ്ഥാന ട്രഷററായി തലശേരി രൂപതാംഗം എബിന്‍ കുന്പിക്കലും തെരഞ്ഞെടുക്കപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ വച്ചു കേരളത്തിലെ 32 രൂപതാ പ്രതിനിധികള്‍ പങ്കെടുത്ത 43ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പു നടന്നത്. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.


Related Articles »