News - 2025

ഫ്രാൻസിസ് പാപ്പ ഇറാഖിലേക്ക് പുറപ്പെട്ടു: വീഡിയോ

പ്രവാചക ശബ്ദം 05-03-2021 - Friday

ചരിത്രത്തിലേക്ക് നടന്നു നീങ്ങുന്ന പാപ്പ: ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കൊണ്ട് ക്രൈസ്തവ സമൂഹം കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഇറാഖിലേക്ക് ഫ്രാൻസിസ് പാപ്പ യാത്ര ആരംഭിച്ചു. സുരക്ഷ ഭീഷണികൾ ഏറെയുണ്ടായിട്ടും ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പ രാജ്യത്തേക്ക് പുറപ്പെടുന്നത്. നാലര മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ പാപ്പ ഇറാഖി മണ്ണിൽ കാൽ കുത്തും. റോമിലെ ലിയനാഡോ ഡാവിഞ്ചി എയർപോർട്ടിൽ നിന്ന് യാത്രയാകുന്ന പാപ്പയുടെ ദൃശ്യങ്ങൾ കാണാം.



ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »