News - 2024

പീഡിത ജനതയുടെ ഓർമ്മയിൽ മൊസൂൾ നഗരത്തിൽ നിശബ്ദനായി പാപ്പ

പ്രവാചക ശബ്ദം 07-03-2021 - Sunday

മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച മൊസൂൾ നഗരത്തിൽ യുദ്ധത്തിനും അടിച്ചമർത്തലിനും ഇരയായവർക്ക് വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നയിച്ചു. ഇർബിൽ നഗരത്തിലെ സന്ദർശനത്തിനുശേഷം ഹെലികോപ്റ്ററിലാണ് പാപ്പ മൊസൂളിൽ എത്തിയത്. ആൾത്താമസം വളരെ കുറവുള്ള നഗരത്തിൽ ശേഷിക്കുന്ന ഏതാനും ചില ക്രൈസ്തവ കുടുംബങ്ങൾ പാപ്പയെ സ്വീകരിക്കാൻ വേണ്ടി എത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണകാലത്ത് മതം മാറുക, അല്ലെങ്കിൽ വലിയ തുക ചുങ്കം അടച്ച് ജീവിക്കുക എന്ന അവസ്ഥ വന്നപ്പോൾ നിരവധി ക്രൈസ്തവ കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.

വേദിയിലേക്ക് നടന്ന നീങ്ങവേ തീവ്രവാദികൾ തകർത്ത ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും സമീപത്ത് മാർപാപ്പ അൽപസമയം നിശബ്ദനായി നിന്നു. നഗര ചത്വരത്തിൽ തകർന്നു കിടക്കുന്ന ദേവാലയങ്ങളുടെ മധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നയിച്ചത്. വൈരാഗ്യത്തെക്കാൾ വലുതാണ് പ്രത്യാശയെന്നും, യുദ്ധത്തേക്കാൾ വലുതാണ് സമാധാനമെന്നുമുളള ബോധ്യം തങ്ങൾ ഇന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

പ്രത്യാശയെ നിശബ്ദമാക്കാൻ രക്തം ചിന്തുന്ന ദൈവത്തിന്റെ നാമം ദുഷിപ്പിക്കുന്നവർക്കും, നശീകരണത്തിന്റെ പാദ സ്വീകരിച്ചവർക്കും സാധിക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു. ദൈവം സ്നേഹത്തിന്റെ ദൈവമാണെങ്കിൽ നമ്മുടെ സഹോദരി സഹോദരന്മാരെ വെറുക്കുന്നത് വലിയൊരു തെറ്റാണ്. തന്റെ സന്ദർശനത്തിൽ സമാധാനത്തിന്റെ പ്രതീകമായി ഒരു പ്രാവിനെയും പാപ്പ പറത്തിവിട്ടു. 2017ലാണ് തീവ്രവാദികളുടെ കയ്യിൽ നിന്നും മൊസൂൾ നഗരം മോചിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »