News - 2025
"സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ": മക്കളില്ലാത്ത ദമ്പതികൾക്കു വേണ്ടി പ്രത്യേക ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‌മ
പ്രവാചക ശബ്ദം 09-03-2021 - Tuesday
മക്കളില്ലാത്തതു മൂലം വിഷമിക്കുകയും ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയും ചെയ്യുന്ന നിരവധി ദമ്പതികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. ഇപ്രകാരമുള്ള ദമ്പതികൾക്ക് അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടു തന്നെ zoom വഴിയായി ഒരുമിച്ചു കൂടുകയും, അവരുടെ പ്രത്യേക നിയോഗത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്‌ഷ്യം. പ്രമുഖ ക്രിസ്ത്യൻ ഓൺലൈൻ മാധ്യമമായ പ്രവാചക ശബ്ദമാണ് ലോകമെമ്പാടുമുള്ള മലയാളി ദമ്പതികൾക്കായി ഇപ്രകാരമൊരു സംരംഭം ഒരുക്കുന്നത്.
"കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും" (സങ്കീ 127:3).
“വിവാഹമെന്ന സ്ഥാപനവും വൈവാഹികസ്നേഹവും അവയുടെ പ്രകൃതിയില്‍ത്തന്നെ സന്താനോല്‍പാദനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിയോഗിക്കപ്പെട്ടതാണ്. സന്താനങ്ങളിലാണ് അതു മകുടം ചൂടുന്നത്." മക്കള്‍ വിവാഹത്തിന്റെ പരമമായ ദാനവും മാതാപിതാക്കളുടെ നന്‍മയ്ക്ക് നിദാനവുമാണ്. ദൈവം തന്നെ പറഞ്ഞു; “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല”, “ആദിയില്‍ (അവിടുന്ന് ) അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.” തന്റെ സൃഷ്ടി കര്‍മത്തില്‍ പ്രത്യേകമാംവിധം അവരെ പങ്കു ചേര്‍ക്കുവാന്‍ ആഗ്രഹിച്ച ദൈവം പുരുഷനെയും സ്ത്രീയെയും ഇപ്രകാരം അനുഗ്രഹിച്ചു; “സന്താനപുഷ്ടിയുള്ളവരായി പെരുകുക.” അതിനാല്‍, യഥാര്‍ഥ വൈവാഹിക സ്നേഹത്തിന്റെയും തജ്ജന്യമായ കുടുംബജീവിതസംവിധാനം മുഴുവന്റെയും ലക്ഷ്യം, വിവാഹത്തിന്റെ മററു ലക്ഷ്യങ്ങള്‍ അവഗണിക്കാതെതന്നെ, തന്റെ കുടുംബത്തെ അനുദിനം വളര്‍ത്തുകയും ധന്യമാക്കുകയും ചെയ്യുന്ന സ്രഷ്ടാവും രക്ഷകനുമായവന്റെ സ്‌നേഹത്തോടു ധീരോചിതമായി സഹകരിക്കുവാന്‍ ദമ്പതികളെ സജ്ജമാക്കുക എന്നതാണ്. (CCC 1652).
മക്കളില്ലാത്ത ദമ്പതികളെ ദാമ്പത്യസ്നേഹത്തിന്റെ ഫലസമൃദ്ധിയിലേക്കും, മാനുഷികവും ക്രൈസ്‌തവുമായ തലങ്ങളിൽ അർഥപൂർണമായ ജീവിതത്തിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‌മയിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇതിനുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയും തുടർന്ന് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുമല്ലോ.
➤ ദമ്പതികൾക്കു വേണ്ടിയുള്ള പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
➤ മുകളിൽ നൽകിയിരിക്കുന്ന ഗ്രൂപ്പ് ഫുൾ ആയെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന അടുത്ത ഗ്രൂപ്പ് ലിങ്ക്