India - 2025
തെക്കന്‍ കുരിശുമല 64ാമത് മഹാതീര്‍ത്ഥാടനം നാളെ മുതല്‍
പ്രവാചക ശബ്ദം 13-03-2021 - Saturday
വെള്ളറട: തെക്കന്‍ കുരിശുമല 64ാമത് മഹാതീര്‍ഥാടനം 14 മുതല്‍ 21 വരെയും ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളിലുമായി നടക്കും. വിശുദ്ധ കുരിശ് വിശ്വമാനവികതയുടെ പ്രത്യാശ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം. മഹാതീര്‍ഥാടനത്തിന് മുന്നോടിയായി അഞ്ചാം കുരിശിന് സമീപം പൂര്‍ത്തീകരിച്ച ഹോളിക്രോസ് നിത്യാരാധനാ ചാപ്പല്‍ നാളെ വൈകുന്നേരം നാലിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിക്കും. 14 ന് വൈകുന്നേരം നാലിന് മഹാതീര്‍ഥാടനത്തിന് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പതാക ഉയര്‍ത്തും. സമന്വയ വിഷന്‍ ഓണ്‍ലൈന്‍ ചാനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് നെറുകയിലേയ്ക്ക് ഫാ. ജെസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കുന്ന ദിവ്യജ്യോതി പ്രയാണം.
അഞ്ചിന് സംഗമവേദിയില്‍ നടക്കുന്ന പ്രാരംഭ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍ ജി. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. 5.30 ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് തീര്‍ഥാടന പതാക ഉയര്‍ത്തി പ്രാരംഭ ദിവ്യബലിയ്ക്ക് നേതൃത്വം നല്‍കും. 6.30 ന് സംഗമവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ.ശശിതരൂര്‍ എംപി നിര്‍വഹിക്കും. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ.വിന്‍സെന്റ് കെ. പീറ്റര്‍ ആമുഖസന്ദേശം നല്‍കും. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യ സന്ദേശം നല്‍കും. എം.വിന്‍സെന്റ് എംഎല്‍എ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജനപ്രതിനിധികളും, സാംസ്‌കാരിക നായകരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വിശുദ്ധ കുരിശ് ജ്ഞാനത്തിന്റെ വാതില്‍ എന്ന വീഡിയോ ആല്‍ബം പ്രകാശനം ചെയ്യും.