India - 2025

തെക്കന്‍ കുരിശുമല മഹാതീര്‍ത്ഥാടനത്തിന് ആരംഭം

പ്രവാചക ശബ്ദം 15-03-2021 - Monday

വെള്ളറട: തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമല 64ാമത് മഹാതീര്‍ത്ഥാടനത്തിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പതാകയുയര്‍ത്തി. സമന്വയ വിഷന്‍ ഓണ്‍ലൈന്‍ ചാനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് സംഗമവേദിയില്‍ നടന്ന പ്രാരംഭ സമൂഹ ദിവ്യബലിയ്ക്ക് വികാരി ജനറാള്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. കെആര്‍എല്‍സിസി ശുശ്രൂഷാ സമിതി സെക്രട്ടറി ഫാ.ഡി.ഷാജ്കുമാര്‍ വചന പ്രഘോഷണം നടത്തി. നെയ്യാറ്റിന്‍കര രൂപത അജപാലന സമിതി ഡയറക്ടര്‍ ഫാ.ജോയിസാബു, ഫാ.രതീഷ് മാര്‍ക്കോസ് ഫാ.അലക്‌സ് സൈമണ്‍, ഫാ. കിരണ്‍ എന്നിവര്‍ സഹകാര്‍മികരായി. നെറുകയിലേയ്ക്ക് നടന്ന ദിവ്യജ്യോതി പ്രയാണത്തിന് ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കി.

5.30 ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സീസ് തീര്‍ഥാടന പതാക ഉയര്‍ത്തി പ്രാരംഭ ദിവ്യബലിയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 6.30 ന് സംഗമവേദിയില്‍ നടന്ന പൊതു സമ്മേളനം എം.വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മോണ്‍. ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാര്‍, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്‌മോഹന്‍, നേശന്‍, അഡ്വ.റോബി, അഡ്വ.ഡി.രാജു, കെ.ലീല,ജനറല്‍ കോഓര്‍ഡിനേറ്റര്‍ ടി.ജി.രാജേന്ദ്രന്‍, കണ്‍വീനര്‍ വി.എം.ഷിബു എന്നിവര്‍ പ്രസംഗിച്ചു.


Related Articles »