India - 2025
തെക്കൻ കുരിശുമല 67-ാമത് മഹാ തീർത്ഥാടനത്തിന് കൊടിയേറി
പ്രവാചകശബ്ദം 11-03-2024 - Monday
വെള്ളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 67-ാമത് മഹാ തീർത്ഥാടനത്തിന് പുനലൂർ രൂപത ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ പതാക ഉയർത്തി. ഇന്നലെ ആരംഭിച്ച തീർത്ഥാടനത്തിൻ്റെ ഒന്നാംഘട്ടം 17ന് അവസാനിക്കും. 28, 29 തിയതികളിൽ രണ്ടാം ഘട്ട തീർത്ഥാടനം നടക്കും. വിശുദ്ധ കുരിശ് തീര്‍ത്ഥാടകരുടെ പ്രത്യാശ എന്നതാണ് തീര്‍ത്ഥാടന സന്ദേശം. വെള്ളറടയിൽ നിന്നും രണ്ടിന് ആരംഭിച്ച പ്രത്യാശയുടെ കുരിശിൻ്റെ വഴിക്ക് നെയ്യാറ്റിൻകര കെസിവൈഎം രൂപതാ സമിതി നേതൃത്വം നൽകി. സംഗമ വേദിയിൽ നടന്ന ഗാനാഞ്ജലിക്ക് നെയ്യാറ്റിൻകര അസിസി കമ്മ്യൂണിക്കേഷൻ നേതൃത്വം നൽകി.
സംഗമ വേദിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്കും ബിഷപ്പ് മുഖ്യ കാർമികത്വം വഹിച്ചു. മോൺ. ജി. ക്രിസ്‌തുദാസ്, മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ, രൂപതയിലെ വൈദീകർ സഹകാർമികരായി. 6.30 ന് നടന്ന ഉദ്ഘാടന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസൻ്റ് സാമുവൽ അധ്യക്ഷനായിരുന്നു, മോൺ ഡോ. വിൻസന്റ് കെ പീറ്റർ ആമുഖ സന്ദേശം നൽകി. സി.കെ.ഹരീന്ദ്രൻ എംഎൽഎ മുഖ്യ സന്ദേശം നൽകി. കെ. ആൻസലൻ എംഎ ൽഎ, ജി.സ്റ്റീഫൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ സുരേഷ് കുമാ ർ, താണുപിള്ള, എം. രാജ്‌മോഹൻ, വൽസല രാജു, അൻസജിത റസ്സൽ, ഫെമിന ബെർളിൻജോയ് എന്നിവർ പ്രസംഗിച്ചു.
