India - 2024

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് ഉണ്ടായ ദുരനുഭവം: പ്രതിഷേധം വ്യാപകമാകുന്നു

പ്രവാചക ശബ്ദം 24-03-2021 - Wednesday

തിരുവനന്തപുരം: ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാലു കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നു. സഭാസംഘടനകളും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. മതേതര രാജ്യമായ ഇന്ത്യയില്‍ തിരിച്ചറിയല്‍ രേഖ ഉള്‍പ്പടെയുള്ള മുഴുവന്‍ രേഖകളുണ്ടായിരുന്നിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും വ്യക്തമായ ആസൂത്രണത്തോടെയും പോലീസ് അധികാരികളുടെ ഒത്താശയോടും കൂടെ ട്രെയിനില്‍ നിന്നു വലിച്ചിറക്കി യാത്ര തടസപ്പെടുത്തുകയും ചെയ്ത സംഭവം ആശങ്കയുണര്‍ത്തുന്നതാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായി കാണണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗപ്പെടുത്തി ഇതുപോലെയുള്ള അനുഭവങ്ങള്‍ ഇനി രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം മതേതര മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്നു സിഎല്‍സി സംസ്ഥാന സമിതി യോഗം ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഉടന്‍ പുറത്തു കൊണ്ടുവരണമെന്നും അക്രമികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തെയും മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെയും കെസിവൈഎം സംസ്ഥാനസമിതി പ്രതിഷേധിച്ചു. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയും അക്രമങ്ങളും ഖേദകരമാണെന്നും നിയമപാലകര്‍ പോലും ഇത്തരം ശ്രമങ്ങളെ അനുകൂലിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.

ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. രാജ്യത്തെ മതേതര സംവിധാനത്തിന് കളങ്കം വരുത്താൻ ശ്രമിക്കുന്ന ചുരുക്കം ചില ആളുകളുടെ ഇത്തരത്തിലുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തകിടം മറിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ലായെന്നും വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് ഉണ്ടായ ദുരനുഭവം: പ്രതിഷേധം വ്യാപകമാകുന്നു തിരുവനന്തപുരം: ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാലു കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നു. സഭാസംഘടനകളും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. മതേതര രാജ്യമായ ഇന്ത്യയില്‍ തിരിച്ചറിയല്‍ രേഖ ഉള്‍പ്പടെയുള്ള മുഴുവന്‍ രേഖകളുണ്ടായിരുന്നിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും വ്യക്തമായ ആസൂത്രണത്തോടെയും പോലീസ് അധികാരികളുടെ ഒത്താശയോടും കൂടെ ട്രെയിനില്‍ നിന്നു വലിച്ചിറക്കി യാത്ര തടസപ്പെടുത്തുകയും ചെയ്ത സംഭവം ആശങ്കയുണര്‍ത്തുന്നതാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായി കാണണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗപ്പെടുത്തി ഇതുപോലെയുള്ള അനുഭവങ്ങള്‍ ഇനി രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം മതേതര മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്നു സിഎല്‍സി സംസ്ഥാന സമിതി യോഗം ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഉടന്‍ പുറത്തു കൊണ്ടുവരണമെന്നും അക്രമികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തെയും മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെയും കെസിവൈഎം സംസ്ഥാനസമിതി പ്രതിഷേധിച്ചു. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയും അക്രമങ്ങളും ഖേദകരമാണെന്നും നിയമപാലകര്‍ പോലും ഇത്തരം ശ്രമങ്ങളെ അനുകൂലിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.

ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. രാജ്യത്തെ മതേതര സംവിധാനത്തിന് കളങ്കം വരുത്താൻ ശ്രമിക്കുന്ന ചുരുക്കം ചില ആളുകളുടെ ഇത്തരത്തിലുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തകിടം മറിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ലായെന്നും വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 383