India - 2025
ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമെന്നു കത്തോലിക്ക കോണ്‍ഗ്രസ്
പ്രവാചക ശബ്ദം 23-03-2021 - Tuesday
കൊച്ചി: ഉത്തര്‍പ്രദേശില്‍ സാമൂഹ്യസേവനരംഗത്തുള്ള തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ സന്യാസിനിമാരെ ആക്രമിച്ചതും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമെന്നു കത്തോലിക്ക കോണ്‍ഗ്രസ്. മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ചാണു സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ തീവ്ര വര്‍ഗീയവാദികള്‍ ശ്രമിച്ചത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കു വോട്ടിംഗിലൂടെ ക്രൈസ്തവ സമൂഹം മറുപടി നല്‍കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.