India - 2024

സന്യാസിനികള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ജനപ്രതിനിധികളും സമൂഹവും പ്രകടിപ്പിച്ച ശ്രദ്ധ അഭിനന്ദനാര്‍ഹം: കെസിഎംഎസ്‌

പ്രവാചക ശബ്ദം 26-03-2021 - Friday

കൊച്ചി: ട്രെയിന്‍യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍വെച്ച്‌ എസ്‌എച്ച്‌ (തിരുഹൃദയ സന്യാസിനീ സമൂഹം) കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ രണ്ട്‌ സന്യാസിനിമാരും, രണ്ട്‌ സന്യാസാര്‍ത്ഥിനികളും തീവ്ര വര്‍ഗീയശക്തികളില്‍നിന്ന്‌ നികൃഷ്ടമായ അതിക്രമം നേരിട്ട വിഷയത്തില്‍ കേരള മുഖ്യമന്തിയും കേന്ദ്രആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെ വിവിധ വ്യക്തികള്‍ ഇടപെടാന്‍ തയ്യാറായതില്‍ കെസിഎംഎസ്‌ (കേരള കോണ്‍ഫറന്‍സ്‌ ഓഫ്‌ മേജര്‍ സുപ്പീരിയേഴ്‌സ്‌) എക്സിക്യൂട്ടീവ്‌ യോഗം സംതൃപ്തി രേഖപ്പെടുത്തി. നാലു കന്യാസ്ത്രീകളെ അപരിചിതമായ ഒരിടത്തുവച്ച്‌ അപായപ്പെടുത്താനും കെണിയില്‍ അകപ്പെടുത്താനും ഗൂഡാലോചന നടന്ന പശ്ചാത്തലത്തില്‍ അതിന്‌ കാരണക്കാരായ എല്ലാവരെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ഉത്തരപ്രദേശ്‌ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന നിരവധി സന്യസ്തര്‍ നേരിടുന്ന വര്‍ഗീയ അതിക്രമങ്ങള്‍ക്ക്‌ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്‌ ഝാന്‍സി റെയില്‍വെസ്റ്റേഷനില്‍ വച്ചുനടന്ന സംഭവം എന്നതിനാല്‍, അതീവ ഗൌരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്‌. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്യാതെ ലോകത്തിന്‌ നന്മ മാത്രം ചെയ്യുകയും എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്യസ്തര്‍ക്ക്‌ എതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും എതിരെ ക്രേന്ദ സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ശക്തമായ ഇടപെടലുകളുണ്ടാകണം.

ഇത്തരം സംഭവങ്ങള്‍ ഇനിമേല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ വനിതാ - മനുഷ്യാവകാശ കമ്മീഷനുകള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം നടന്ന കെസിഎംഎസ്‌ എക്സിക്യൂട്ടീവ്‌ യോഗത്തില്‍, കെസിഎംഎസ്‌ വൈസ്‌ പ്രസിഡന്റ്‌സി. വിമല സി‌എം‌സി, ട്രഷറര്‍ സി. ജാന്‍സി O'Carm തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »