India - 2025
ഓശാന ഞായറാഴ്ച പോളിംഗ് പരിശീലനം: പുനഃപരിശോധിക്കണമെന്നു ടീച്ചേഴ്സ് ഗില്‍ഡ്
പ്രവാചക ശബ്ദം 27-03-2021 - Saturday
കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനമായ ഓശാനഞായറാഴ്ച പോളിംഗ് ഡ്യൂട്ടിയിലുള്ളവര്‍ക്കു പരിശീലന പരിപാടി നടത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്നു ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍. വിശ്വാസികളായ അധ്യാപകരുടെ ആരാധനാവശ്യങ്ങള്‍ക്കു പള്ളിയില്‍ പോകാനുള്ള അവകാശം നിഷേധിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.