News - 2025
ഈസ്റ്റര്‍ ദിനത്തില്‍ ഫ്രാന്‍സിലെ ആരാധനാലയങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 5 പേര്‍ അറസ്റ്റില്‍
പ്രവാചക ശബ്ദം 09-04-2021 - Friday
പാരീസ്: ക്രൈസ്തവര്‍ പരിപാവനമായി ആഘോഷിക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ ആരാധനാലയങ്ങള്‍ക്കു നേരേ ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ഫ്രാന്‍സിലെ മോണ്ടെപെല്ലിയറില്‍ ഭീകരാക്രമണത്തിനു ശ്രമിച്ച അഞ്ച് സ്ത്രീകള്‍ ബേസിയറില്‍ പോലീസ് കസ്റ്റഡിയിലാണെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനും നാഷണല്‍ പോലീസും ട്വിറ്ററിലൂടെ അറിയിച്ചു. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആക്രമണത്തിനു നേതൃത്വം ചെയ്ത സ്ത്രീ, അവരുടെ അമ്മ, മൂന്നു സഹോദരിമാര്‍ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടകവസ്തു നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ടെന്നു ലേ പോയിന്റെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടിൽ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ കാണിച്ചു എന്നാരോപണത്തിന്റെ ഒക്ടോബറിൽ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ സ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റിയുടെ ചിത്രം പോലീസ് കണ്ടെത്തിയിരിന്നു. അക്രമപ്രവർത്തനത്തിനുള്ള നിരവധി പദ്ധതികൾ വിവരിക്കുന്ന രേഖകളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെയും നാസിസത്തെയും പരാമർശിക്കുന്ന രേഖകളും ഈയവരുടെ വീടിനടുത്തുള്ള ഒരു പള്ളിയുടെ മാപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 2015 മുതൽ ഇസ്ലാമിക തീവ്രവാദികൾ വേരുറപ്പിച്ചിരിക്കുന്ന ഫ്രാന്‍സില്‍ തീവ്രവാദത്തിനെതിരെ ശക്തമായ ജാഗ്രത നിര്‍ദേശമാണ് ഭരണകൂടം നല്കിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തീവ്രവാദം പ്രചരിപ്പിക്കുന്ന തരത്തില്‍ നിലപാടുകള്‍ സ്വീകരിച്ച നിരവധി മോസ്ക്കുകള്‍ രാജ്യത്തു അടച്ചുപൂട്ടിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക