News - 2025

കോവിഡ് 19: നാഗ്പൂരില്‍ യുവ മലയാളി വൈദികന്‍ മരിച്ചു

പ്രവാചക ശബ്ദം 24-04-2021 - Saturday

നാഗ്‌പൂർ: നാഗ്‌പൂർ അതിരൂപതയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന യുവ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ പുളിങ്കുന്നിനടുത്തുള്ള പുന്നക്കുന്നശ്ശേരി ഇടവകാംഗമായ ഫാ.ലിജോ തോമസ് മാമ്പൂത്രയാണ് കോവിഡ് ബാധിച്ചു മരിച്ചത്. 37 വയസ്സായിരിന്നു. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞതിനെതുടർന്ന് നാഗ്‌പൂരിനടുത്തുള്ള ചന്ദർപൂരിലെ ക്രൈസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം ചികിത്സയിലായിരിന്നു. 2011 ഏപ്രിൽ 27നാണ് നാഗ്പൂർ അതിരൂപതക്കുവേണ്ടി ഫാ.ലിജോ പൗരോഹിത്യം സ്വീകരിച്ചത്. മാമ്പൂത്ര പരേതനായ തോമസിന്റെയും ലാലമ്മയുടെയും മകനാണ് ഫാ.ലിജോ തോമസ്. മൃതസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാഗ്പൂരിൽ നടക്കും. കഴിഞ്ഞ നാലു ദിവസത്തിനിടെ പതിനാലിൽ അധികം വൈദികരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിരിക്കുന്നത്.


Related Articles »