News - 2025
നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് നേതാക്കൾ
പ്രവാചക ശബ്ദം 29-04-2021 - Thursday
കടൂണ: നൈജീരിയയിലെ കടൂണ പ്രവിശ്യയിലുള്ള മനിനി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഹസ്കി ബാപ്റ്റിസ്റ്റ് ദേവാലയത്തെ ലക്ഷ്യമാക്കി തോക്കുധാരികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് ക്രൈസ്തവ നേതാക്കൾ. രാജ്യത്തെ, പ്രത്യേകിച്ച് കടൂണ സംസ്ഥാനത്തെ സുരക്ഷാദൗർബല്യമാണ് അക്രമ സംഭവത്തിലൂടെ വീണ്ടും തെളിയുന്നതെന്ന് ക്രൈസ്തവ നേതൃത്വം പറഞ്ഞു. ഞായറാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തിലേക്ക് എത്തിയ തോക്കുധാരികൾ വിശ്വാസികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. മതസ്വാതന്ത്ര്യം ഭരണഘടനയിൽ അനുവദിക്കുകയും, എന്നാൽ അത് സംരക്ഷിക്കാൻ സാധിക്കുന്നില്ലാത്ത രാജ്യത്താണ് ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വേണ്ടി പോയ നിഷ്കളങ്കരായ വിശ്വാസികൾ ആക്രമിക്കപ്പെട്ടതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ സംഘടനയുടെ കടൂണയിലെ ചാപ്റ്റർ പത്രക്കുറിപ്പിൽ കുറിച്ചു.
സാഹചര്യം ഓരോ ദിവസം മുന്നോട്ടു പോകുമ്പോഴും മോശമാകുകയാണ്. എന്നിട്ടും ശക്തമായ എതിർപ്പുകൾ ഉണ്ടാകുന്നില്ല. എങ്ങനെയാണ് തീവ്രവാദികൾക്ക് പൗരൻമാരെക്കാൾ സുരക്ഷാ ലഭിക്കുന്നതെന്ന് സംഘടന ചോദ്യമുയര്‍ത്തി. ആക്രമിക്കപ്പെട്ട ദേവാലയത്തിന്റെ അധികൃതരോടും, കൊല്ലപ്പെട്ട വിശ്വാസിയുടെ കുടുംബാംഗങ്ങളോടും അനുശോചനമറിയിച്ച സംഘടന, ബന്ദികളാക്കപെട്ടവരുടെ മോചനത്തിനുവേണ്ടി ശ്രമം തുടരുന്നുണ്ടെന്നും പ്രാർത്ഥിക്കുണ്ടെന്നു പറഞ്ഞു. പ്രസ്താവനയില്‍ കത്തോലിക്ക നേതൃത്വവും ഒപ്പുവെച്ചിട്ടുണ്ട്.
1970 മുതൽ നൈജീരിയയിലെ സംസ്ഥാനം വിവിധ വിഭാഗീയ സംഘർഷങ്ങൾക്കു വേദിയാണെന്ന് കടൂണ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ പേരിൽ ആരംഭിച്ച ഗവേഷണ സ്ഥാപനത്തിന്റെ പ്രൊജക്റ്റ് കോഡിനേറ്റർ ഹജറ വിച്ചം വസീറി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദക്ഷിണ കടൂണയിലെ സാമുദായിക സംഘർഷം മറ്റ് സ്ഥലങ്ങളിലെ സാമുദായിക സംഘർഷങ്ങളുമായി തുലനം ചെയ്യാൻ സാധിക്കാത്ത രീതിയിൽ രൂക്ഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമുദായിക നേതാക്കളോട് സംഘർഷം ലഘൂകരിക്കാൻ വേണ്ടത് ചെയ്യണമെന്ന് ഗവേഷണസ്ഥാപനം ആവശ്യപ്പെട്ടു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക