News - 2025
കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും റെയ്മണ്ട് ബുര്‍ക്കെയും അടക്കമുള്ള 8 പേരെ കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്കുയര്‍ത്തി
പ്രവാചക ശബ്ദം 04-05-2021 - Tuesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധന തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും വത്തിക്കാന്‍ ഉന്നതകോടതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയും ഉള്‍പ്പെടെ എട്ടു കര്‍ദ്ദിനാള്‍മാരെ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് കണ്‍സിസ്റ്ററിയില്‍ തീരുമാനം. ഇന്നലെ മെയ് 3-ന് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കമുള്ളവരുടെ നാമകരണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ അപ്പസ്തോലിക കൊട്ടാരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അദ്ധ്യക്ഷതയില്‍ നടന്ന കര്‍ദ്ദിനാളുമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിന് അംഗീകാരം നല്‍കിയത്.
കർദ്ദിനാൾമാരുടെ ഇടയിൽ മൂന്ന് അധികാരശ്രേണികളാണുള്ളത്. കർദ്ദിനാൾ- ബിഷപ്പ്, കർദ്ദിനാൾ – പ്രീസ്റ്റ്, കർദ്ദിനാൾ – ഡീക്കൻ എന്നിവയാണ് ശ്രേണികൾ. ഇതില്‍ കർദ്ദിനാൾ- ബിഷപ്പ് പദവിയാണ് ഏറ്റവും ഉയര്‍ന്നത്. കര്‍ദ്ദിനാള്‍ സമിതി തിരഞ്ഞെടുത്തവരെ സഭയുടെ പരമാധികാരിയായ മാര്‍പാപ്പയുടെ അംഗീകാരത്തോടെ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് മാറ്റാവുന്നതാണെന്നാണ് കാനോന്‍ നിയമ സംഹിതയില്‍ പറയുന്നത്. ഇവര്‍ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണമെന്നും കാനോന്‍ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
വിശുദ്ധരുടെ നാമകരണ തിരുസംഘത്തിന്റെ തലവന്‍ പദവിയില്‍ നിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോ, സെന്റ് പോള്‍ ബസിലിക്കയിലെ ആര്‍ച്ച്പ്രീസ്റ്റ് പദവിയില്‍ നിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ഫ്രാന്‍സെസ്കോ മൊണ്ടേറിസി, ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി തലവന്‍ കര്‍ദ്ദിനാള്‍ മാരോ പിയാസെന്‍സാ, പൊന്തിഫിക്കല്‍ സാംസ്കാരിക സമിതി തലവന്‍ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവാസി, ഹിസ്റ്റോറിക്കല്‍ സയന്‍സിന്റെ പൊന്തിഫിക്കല്‍ സമിതി മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ എന്നിവരാണ് കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്കുയര്‍ത്തപ്പെട്ട മറ്റ് കര്‍ദ്ദിനാള്‍മാര്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക