News - 2025
കോവിഡ് 19: തൃശൂര്‍ അതിരൂപതയില്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ മരണപ്പെട്ടത് 6 വൈദികര്‍
പ്രവാചക ശബ്ദം 02-05-2021 - Sunday
തൃശൂര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്നു കഴിഞ്ഞ പത്തു ദിവസത്തിനിടെ തൃശൂര്‍ അതിരൂപതയില്‍ മരണപ്പെട്ടത് 6 വൈദികര്‍. അതിരൂപതയുടെ അജപാലന ശുശ്രൂഷകളിൽ സജീവമായി സേവനമനുഷ്ഠിച്ച ശേഷം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്ന വയോധിക വൈദികരാണ് രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞിരിക്കുന്നത്.
ഫാ. ജോർജ് ചിറമേൽ (82), ഫാ. ജേക്കബ് തൈക്കാട്ടിൽ (87), ഫാ. ജേക്കബ് ചെറയത്ത് (85), ഫാ. ജോസ് തെക്കേക്കര (87), ഫാ. ബർണാഡ് തട്ടിൽ (78), മോൺ. ജോർജ് അക്കര (80) എന്നീ വൈദികരാണ് ഈ ദിവസങ്ങളില്‍ മരണമടഞ്ഞത്. ഇതില്‍ മൂന്നു വൈദികര്‍ കഴിഞ്ഞ ഏതാനും മണിക്കൂറിനിടെയാണ് മരണമടഞ്ഞത്. പ്രീസ്റ്റ് ഹോമില്‍ സേവനം ചെയ്യുന്ന വ്യക്തിയില്‍ നിന്നാണ് കോവിഡ് വ്യാപനം ഉണ്ടായത്. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ക്കിടെയാണ് വൈദികരെ കോവിഡ് ബാധിച്ചത്.
വന്ദ്യ വൈദികര്‍ക്ക് പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലി