News - 2025

പാപ്പയുടെ ജപമാല മാരത്തോണ്‍ ആഹ്വാനം ദൈവീക സ്ഥിരീകരണം പോലെയെന്ന് 'റോസറി ബിഷപ്പ്'

പ്രവാചക ശബ്ദം 02-05-2021 - Sunday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനമനുസരിച്ച് മെയ് മാസത്തില്‍ നടക്കുന്ന ആഗോള ജപമാല പ്രാര്‍ത്ഥനാ മാരത്തോണ്‍ ഒരു ദൈവീക സ്ഥിരീകരണം പോലെയാണ് അനുഭവപ്പെടുന്നതെന്ന് ജപമാലയുടെ പ്രചാരണത്തിനായി നടത്തുന്ന ഊര്‍ജ്ജിത ശ്രമങ്ങളുടെ പേരില്‍ പ്രസിദ്ധനായ സ്കോട്ടിഷ് മെത്രാന്‍. മാര്‍പാപ്പയുടെ ഈ സംരംഭം 2018 മുതല്‍ ബ്രിട്ടണിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ‘മെയ് മാസ ജപമാല’ യജ്ഞത്തിന്റെ പ്രതിഫലനമാണെന്നു 'റോസറി ബിഷപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്‌കോട്ട്‌ലാന്റിലെ പെയ്സ്ലി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ കീനന്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കര്‍ത്താവിന്റെ ഹിതപ്രകാരം പരിശുദ്ധ കന്യകാമാതാവിന്റെ പ്രചോദനത്താല്‍ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഒരു ദൈവീക സ്ഥിരീകരണം പോലെയാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ തനിക്ക് തോന്നിയത്. മെയ് മാസം മുഴുവനും ജപമാല ചൊല്ലണമെന്ന്‍ ലോകമ്പാടുമുള്ള കത്തോലിക്കരോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥനയില്‍ താന്‍ ആഹ്ലാദവാനാണെന്നും ബിഷപ്പ് പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനായി പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ച് മെയ് മാസം മുഴുവനും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനാണ് ജപമാല മാരത്തോണ്‍ കൊണ്ടു ഉദ്ദേശിക്കുന്നത്.

ഇന്നലെ മെയ് ഒന്നിന് റോമന്‍ സമയം വൈകിട്ട് 6 മണിക്ക് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രിഗോറിയന്‍ ചാപ്പലില്‍ കൊന്തനമസ്കാരം നയിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ജപമാല മാരത്തോണിന് തുടക്കം കുറിച്ചിരിന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട 30 മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ഓരോ ദേവാലയവുമായിരിക്കും ഓരോ ദിവസത്തെ ജപമാലക്കും നേതൃത്വം നല്‍കുന്നത്. 30 തീര്‍ത്ഥാടന ദേവാലയങ്ങളില്‍ വേളാങ്കണ്ണി ദേവാലയവും വത്തിക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞരെയും മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുക്കൊണ്ട് മെയ് 14നാണ് വേളാങ്കണ്ണിയില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 649