News - 2025
പാലസ്തീന് വേണ്ടി 'ഹാഗിയ സോഫിയ' വിഷയം മറന്നു: പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഏര്‍ദോഗന്റെ ഫോണ്‍ കോള്‍
പ്രവാചക ശബ്ദം 18-05-2021 - Tuesday
വത്തിക്കാന്‍ സിറ്റി: ഗാസ മുനമ്പിലെ പ്രതിസന്ധിക്കിടയില്‍ തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിബ് എര്‍ദോഗന്‍ ഫ്രാന്‍സിസ് പാപ്പയുമായി ഫോണില്‍ സംസാരിച്ചു. ഇന്നലെ മെയ് 17 തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിക്കാണ് ഏര്‍ദ്ദോഗന്‍ പാപ്പയെ ഫോണില്‍ ബന്ധപ്പെട്ടത്. ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തേപ്പറ്റിയായിരുന്നു ഇരുവരും സംസാരിച്ചതെന്നു തുര്‍ക്കി ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറ്റാലിയന്‍ ഏജന്‍സിയായ ‘അന്‍സ’യും (എ.എന്‍.എസ്.എ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പാലസ്തീന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് വൈരുദ്ധ്യാത്മകമാണെന്നാണ് പൊതുവേ ചൂണ്ടിക്കാട്ടുന്നത്.
ഹാഗിയ സോഫിയ വിഷയത്തില്‍ ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി പ്രതികരണം നടത്തിയത് ആഗോള തലത്തില്‍ ചര്‍ച്ചയായിരിന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 12നു "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായിരിന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആഗോള ക്രൈസ്തവര്‍ക്ക് ഇടയില്‍ വലിയ കണ്ണീരായി മാറിയ ഹാഗിയ സോഫിയ വിഷയത്തില്‍ അധിനിവേശ നിലപാട് സ്വീകരിച്ച ഏര്‍ദോഗന്‍ പാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നത് തീവ്ര ഇസ്ളാമിക നിലപാടിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസത്തെ ഫോണ്‍ കോളില്‍ പാലസ്തീനികള്‍ക്കെതിരെയുള്ള കൂട്ടക്കൊല അവസാനിപ്പിക്കുവാന്‍ മുസ്ലീങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഒരു പൊതു പ്രതിബദ്ധത ആവശ്യമാണെന്നു എര്‍ദോഗന്‍ പറഞ്ഞതായും നിലവിലെ പ്രതിസന്ധിയുടെ പരിഹാരത്തിനായി ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിയ്ക്കുകയാണ് ചെയ്തതെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുര്‍ക്കി പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച ശേഷം നേരത്തേ പ്രഖ്യാപിച്ചിരുന്ന സന്ദര്‍ശനപരിപാടിയുടെ ഭാഗമായി അന്നേ ദിവസം റോമിലുണ്ടായിരുന്ന ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവദ് സരീഫുമായി പാപ്പ കൂടിക്കാഴ്ച നടത്തിയതായി ‘ക്രക്സ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വിശുദ്ധ നാട്ടിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്നും സമാധാനത്തിനായി രാജ്യങ്ങള്‍ നിലകൊള്ളണമെന്നും ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക