News - 2025

കോയമ്പത്തൂരിലെ ശാന്തി ആശ്രമത്തിന് അപ്രതീക്ഷിത ധനസഹായവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 17-05-2021 - Monday

വത്തിക്കാന്‍ സിറ്റി: കോയമ്പത്തൂരിലെ ആരോഗ്യ - സാമൂഹിക കേന്ദ്രമായ ശാന്തി ആശ്രമത്തിനായി നടത്തിയ ധനസമാഹരണത്തിന് പിന്തുണയുമായി ഫ്രാൻസിസ് മാർപാപ്പ. 20,000 യൂറോയുടെ സഹായമാണ് പാപ്പ നല്‍കുക. ശാന്തി ആശ്രമത്തിനായി അറുപതിനായിരം യൂറോ സമാഹരിക്കാൻ ലക്ഷ്യമിട്ട് ശനിയാഴ്ച പ്രശസ്ത ഗൈനക്കോളജിസ്റ്റുകളുടെയും ശിശുരോഗവിദഗ്ദ്ധരുടെയും അന്താരാഷ്ട്ര ഓൺലൈൻ സമ്മേളനം സംഘടിപ്പിച്ചിരിന്നു. ഇതില്‍ നാല്‍പ്പതിനായിരം യൂറോ സമാഹരിച്ചു. ഇരുപതിനായിരത്തിന്റെ കുറവ്. എന്നാൽ സമ്മേളനത്തിനുശേഷം അപ്രതീക്ഷിതമായ ഫോൺ കോളിലൂടെ പേപ്പൽ സഹായപദ്ധതികളുടെ ചുമതലക്കാരനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി ശേഷിക്കുന്ന തുകയായ 20,000 യൂറോയുടെ സഹായം വാഗ്ദാനം ചെയ്യുകയായിരിന്നു.

തുകയില്‍ വന്ന കുറവ് പരിഹരിക്കുന്നതിനായി സംഭാവന നൽകാൻ മാർപാപ്പ തീരുമാനിച്ചതായി കര്‍ദ്ദിനാള്‍ അറിയിച്ചു. കത്തോലിക്കാ സർവകലാശാലയുടെ റോം ക്യാംപെസിലെ ഗൈനക്കോളജി & ഒബ്സ്റ്റട്രിക്സ് പ്രൊഫസർ പ്രൊഫസർ അന്റോണിയ ടെസ്റ്റയാണ് “മാരത്തൺ ഫോർ സോളിഡാരിറ്റി” ഫണ്ട് ശേഖരണത്തിന് പ്രചോദനമേകിയത്. ഭക്ഷ്യ ബാങ്കിലൂടെയും വനിതാ സംരംഭകർക്കുള്ള ചികിത്സാ സഹായത്തിലൂടെയും പരിശീലന സഹായ പദ്ധതികളിലൂടെയും കോയമ്പത്തൂർ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ 50,000 കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ശാന്തി ആശ്രമം സഹായിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 654