News - 2025

വിശുദ്ധ നാട്ടിലെ സംഘര്‍ഷം: കന്യാസ്ത്രീകളും ക്രിസ്ത്യന്‍ കുടുംബങ്ങളും ഇരയാകുന്നതായി ജെറുസലേം മുന്‍ പാത്രിയാര്‍ക്കല്‍ വികാരി

പ്രവാചക ശബ്ദം 19-05-2021 - Wednesday

ജെറുസലേം: ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ കന്യാസ്ത്രീകള്‍ക്കും, ക്രിസ്ത്യന്‍ കുടുംബങ്ങളും ആക്രമണത്തിന് ഇരയായതിനെ അപലപിച്ച് ജെറുസലേം മുന്‍ ലത്തീന്‍ പാത്രിയാര്‍ക്കല്‍ വികാരിയായിരുന്ന ബിഷപ്പ് ഗിയാസിന്റോ-ബൗലോസ് മാര്‍ക്കൂസോ. ഗാസ മുനമ്പില്‍ കഴിഞ്ഞയാഴ്ചത്തെ ബോംബാക്രമണത്തിനിരയായവരില്‍ ‘ഹോളി ഫാമിലി' കത്തോലിക്ക ഇടവകയിലെ നിരവധി കുടുംബങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പുറമേ സിസ്റ്റേഴ്സ് ഓഫ് റോസറി സഭാംഗങ്ങളായ സിസ്റ്റര്‍മാരുടെ കോണ്‍വെന്റിനും, നേഴ്സറി സ്കൂളിനും കേടുപാടുകള്‍ പറ്റിയതായും താന്‍ ആരുടേയും പക്ഷം ചേരുകയല്ലായെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ആക്രമണത്തിനെതിരെയുള്ള പ്രതിരോധ നടപടികള്‍ നീതിയുക്തമായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് പ്രസ്താവനയിലൂടെ ബിഷപ്പ് പറയുന്നതെന്ന് 'ചര്‍ച്ച് മിലിറ്റന്‍റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏതാണ്ട് നൂറോളം പേരാണ് ആക്രമണത്തിനിരയായതെന്നു ബിഷപ്പ് ഗിയാസിന്റോ സൂചിപ്പിച്ചു. യഹൂദരാഷ്ട്രമോ, മുസ്ലീം പോരാളികളോ നീതിക്ക് വേണ്ടിയല്ല ഈ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും, ഇതുമൂലം വിശുദ്ധ നാട്ടിലെ നിഷ്കളങ്കരായ ക്രൈസ്തവ വിശ്വാസികളാണ് വംശവിദ്വേഷത്തിന്റേയും, അക്രമത്തിന്റേയും തീക്കാറ്റിലകപ്പെട്ടിരിക്കുന്നതെന്നും മെത്രാന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രായേലിനുണ്ടെന്ന്‍ ‘അയേണ്‍ ഡൂമി’നെ പരാമര്‍ശിച്ചുകൊണ്ട് വ്യക്തമാക്കിയ മെത്രാന്‍, ബോംബുകള്‍ക്ക് സൈന്യമെന്നോ എന്നോ സാധാരണ പൌരനെന്നോ വ്യത്യാസമില്ലെന്നും, അത് എല്ലാവര്‍ക്കും ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.

റമദാന്‍ തുടങ്ങുന്ന ദിവസം ജെറുസലേമില്‍ അല്‍ അക്സ മോസ്കില്‍ ഇസ്രായേലി സ്ക്വാഡ് പ്രവേശിച്ചതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഇസ്രായേലിലേക്ക് ഹമാസ് ഇസ്ലാമിക തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ നിലവിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെതിരെ ഇസ്രായേല്‍ തിരിച്ചടിച്ചതോടെ സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »