News - 2025

ബ്രസീലിലേക്ക് യാത്ര ചെയ്ത കർമ്മലീത്ത സന്യാസിനിമാര്‍ക്ക് വിമാനത്തിൽ നിന്നും അപ്രതീക്ഷിത ആശംസ സന്ദേശം

പ്രവാചക ശബ്ദം 19-05-2021 - Wednesday

ക്യൂആബ: ബ്രസീലിയൻ സംസ്ഥാനമായ മാറ്റോ ഗ്രോസൊയിലെ ക്യൂആബ നഗരത്തിൽ പുതിയമഠം സ്ഥാപിക്കാനുള്ള യാത്രാമധ്യേ വിമാനത്തിന്റെ പൈലറ്റിൽ നിന്നും അപ്രതീക്ഷിത വരവേല്‍പ്പ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർമ്മലീത്ത സന്യാസിനിമാർ. കഴിഞ്ഞ പതിമൂന്നാം തീയതി ആയിരുന്നു ഒസാസോ രൂപതയിലെ കോഷിയയിൽ നിന്നും ബ്രസീലിയൻ എയർലൈൻസായ അസൂളിൽ അവരുടെ വിമാനയാത്ര. ഇതിനിടെയിലാണ് അപ്രതീക്ഷിതമായ വരവേല്‍പ്പ് സിസ്റ്റേഴ്സിന് ലഭിച്ചത്.

"ഇതൊരു പ്രത്യേക സന്ദേശമാണ്. ഈ നിമിഷത്തിന്റെ ഭാഗമായതിൽ അസൂൾ എയർലൈൻസ് സെന്റ് ജോസഫിന്റെ കർമ്മലീത്ത സന്യാസിനിമാർക്ക് നന്ദി പറയുന്നു. ക്യൂആബ നഗരത്തിൽ ഒരു കർമലീത്ത മഠം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഉദ്യമത്തിന്റെ തുടക്കമാണ് ഈ യാത്ര." പിന്നീട് ഓരോ സന്യാസിനിമാരെയും പേരെടുത്ത് പറഞ്ഞു അഭിവാദനം ചെയ്യുകയായിരിന്നു. പുതിയ ഉദ്യമത്തിന് എല്ലാ ആശംസയും അദ്ദേഹം നേർന്നു. മറേച്ചൽ റൺഡൺ വിമാനത്താവളത്തിൽ കർമ്മലീത്ത സന്യാസിനിമാരെ സ്വീകരിക്കാൻ ക്യൂആബ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മിൽട്ടൺ സാൻഡോസ് നേരിട്ടെത്തിയിരിന്നു. ക്രിസ്റ്റോ റെ അതിരൂപത സെമിനാരിയുടെ റെക്ടർ ഫാ. റെജിനാൾഡോ ഒലിവേറ, സാൻജോസ് യൂണിവേഴ്സിറ്റി ഇടവകയുടെ വികാരി ഫാ. ക്ലിബേർസൺ പയസ് എന്നിവരും ആര്‍ച്ച് ബിഷപ്പിന് ഒപ്പമുണ്ടായിരിന്നു.

സമര്‍പ്പിത സമൂഹത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അംഗീകാരത്തോടെയും അതിരൂപത നേതൃത്വത്തിന്റെ പിന്തുണയോടെയുമാണ് ക്യൂആബ നഗരത്തിൽ കർമ്മലീത്ത സമൂഹം പുതിയമഠം ആരംഭിക്കുന്നത്. കോഷിയയിലെ കർമ്മലീത്താ സന്യാസിനിമാരുടെ സുപ്പീരിയറാണ് ഈ ആവശ്യമുന്നയിച്ച് ആദ്യം വത്തിക്കാനെ സമീപിക്കുന്നത്. കോൺഗ്രിഗേഷൻ തലവൻ കർദ്ദിനാൾ ജോവോ ബ്രാസ് ഡി ആവിസ് ഇതിന് അനുവാദം നല്‍കുകയായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 655