News - 2025

വിശുദ്ധ നാട്ടിലെ സംഘര്‍ഷത്തിന് താത്ക്കാലിക വിരാമം

പ്രവാചക ശബ്ദം 21-05-2021 - Friday

ജെറുസലേം: ഭീതിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന ഇസ്രായേലിലേയും പാലസ്തീനിലെയും ജനങ്ങള്‍ക്ക് ആശ്വാസവാര്‍ത്ത. ഇസ്രായേല്‍ സൈന്യവും ഹമാസ് ഭീകരരും തമ്മിലുള്ള വെടിനിര്‍ത്തലിന് തീരുമാനമായതോടെ വിശുദ്ധ നാട്ടിലെ ജനങ്ങള്‍ ഏറെ ആഹ്ലാദത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയിരുന്നു. മേയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിനു തുടക്കമായത്. ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പൊലീസ് അതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് പാലസ്തീനികള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഇസ്രായേലും തിരിച്ചടി ശക്തമാക്കിയതോടെ വിശുദ്ധ നാട്ടിലെ സാഹചര്യം യുദ്ധസമാനമായി മാറുകയായിരിന്നു.

സംഘട്ടനങ്ങള്‍ക്കിടെ സാധാരണക്കാരായ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ട്ടമായി. ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരിന്ന ഇടുക്കി സ്വദേശിനിയായ സൌമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിലായിരിന്നു. അക്രമങ്ങളെ അപലപിച്ചു ഫ്രാന്‍സിസ് പാപ്പയും വിശുദ്ധ നാട്ടിലെ സംയുക്ത ക്രൈസ്തവ നേതൃത്വവും രംഗത്തെത്തിയിരിന്നു. ജെറുസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉത്ക്കണ്ഠയോടെയാണ് നോക്കി കാണുന്നതെന്നും ജെറുസലേം പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടമായി മാറുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ പറഞ്ഞു.

ഇസ്രായേൽ പലസ്തീൻ ബന്ധം വലതുപക്ഷ തീവ്ര സംഘടനകൾ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും അക്രമസംഭവങ്ങൾ ജറുസലേമിന്റെ വിശുദ്ധി നശിപ്പിക്കുകയും, വിശ്വാസികളുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്ന കാര്യമാണെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, കോപ്റ്റിക് ഓർത്തഡോക്സ്, അർമേനിയൻ, ആംഗ്ലിക്കൻ സഭാ നേതാക്കൾ സംയുക്തമായി ഒപ്പുവെച്ച പ്രസ്താവനയിൽ രേഖപ്പെടുത്തി. ഇത്തരത്തില്‍ ലോകമെമ്പാടും നടന്ന പ്രാര്‍ത്ഥനയുടെയും സമ്മര്‍ദ്ധത്തിന്റെയും ഫലമായാണ് ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »