News - 2025
ന്യൂനപക്ഷ അനുപാത വിവേചനം: ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ ഇങ്ങനെ
പ്രവാചക ശബ്ദം 29-05-2021 - Saturday
കൊച്ചി: ന്യൂനപക്ഷ അനുപാത വിവേചനത്തെ ചോദ്യം ചെയ്തുക്കൊണ്ട് പാലക്കാട് രൂപതാംഗമായ അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹര്‍ജ്ജിയില്‍ ഉണ്ടായ ഹൈക്കോടതി വിധി ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒട്ടേറെ കാര്യങ്ങള്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നതടക്കം നിരവധി കാര്യങ്ങളാണ് 31 പേജുള്ള ഹൈക്കോടതി വിധിയില്‍ ഉള്ളത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തില്‍ വേര്‍തിരിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി പ്രത്യേക ആനുകൂല്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായുള്ള അര്‍ഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിനുമാത്രം 80 ശതമാനം സ്കോളര്‍ഷിപ്പ് അനുവദിച്ചത് ഭരണഘടനാവിരുദ്ധമാണ്. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്വങ്ങളും മൈനോറിറ്റി കമ്മീഷന്‍ നിയമങ്ങളും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല.
സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് മുസ്ലിങ്ങള്‍ക്ക് 80 ശതമാനം സംവരണം അനുവദിച്ചുള്ള ഉത്തരവുകളെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. ന്യൂനപക്ഷ സമുദായങ്ങളെ പിന്നാക്കാവസ്ഥയുടെ പേരില്‍ വേര്‍തിരിച്ച് ഏതെങ്കിലും ഒരു സമുദായത്തിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ന്യൂനപക്ഷ കമ്മീഷനുകള്‍ക്കു കഴിയില്ല. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 45.27 ശതമാനമാണ് ന്യൂനപക്ഷങ്ങള്‍. ഇതില്‍ 58.67 ശതമാനം മുസ്ലിങ്ങളും 40.6 ശതമാനം ക്രിസ്ത്യാനികളും 0.73 ശതമാനം മറ്റു വിഭാഗക്കാരുമാണ്. സ്കോളര്‍ഷിപ്പ് നല്‍കുന്നതില്‍ വിവേചനമുണ്ടെന്നാരോപിച്ചു ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ സൂചിപ്പിക്കുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക