India - 2025
മാർത്തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന ഓർമത്തിരുനാൾ ആഘോഷിച്ചു
പ്രവാചകശബ്ദം 22-11-2024 - Friday
അരുവിത്തുറ: സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന ഓർമത്തിരുനാൾ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആഘോഷിച്ചു.
മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പൽ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനുമായ ബിഷപ്പ് ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും സീറോ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനുമായ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ കാർമികത്വം വഹിച്ച എക്യുമെനിക്കൽ റംശാ നമസ്‌കാരത്തിൽ സുറിയാനി ഭാഷയും സംഗീതവും ഉപയോഗിച്ചത്.
മാർത്തോമ്മാശ്ലീഹായുടെ കാലത്തിന്റെയും സുറിയാനി സഭകളുടെ പൊതു പൈതൃകത്തിന്റെയും ഓർമപ്പെടുത്തലായി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സ്വാഗതവും സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ നന്ദിയും പറഞ്ഞു.