Life In Christ - 2025
ദിവ്യകാരുണ്യ ആരാധന നമ്മുടെ പാപത്തിനുള്ള റേഡിയോ തെറാപ്പി: വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റ പുതിയ തലവന്‍
പ്രവാചകശബ്ദം 26-06-2021 - Saturday
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ആരാധന നമ്മുടെ പാപത്തിനുള്ള റേഡിയോ തെറാപ്പി പോലെയാണെന്ന് വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ പുതിയ തലവന്‍ ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചെ. ജൂണ്‍ 22ന് ഇ.ഡബ്യു.ടി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഇക്കാര്യം പറഞ്ഞത്. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തേക്കുറിച്ചുള്ള അവബോധം വളര്‍ത്തുവാന്‍ വിശുദ്ധ കുര്‍ബാനയില്‍ പതിവായി പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നും, കര്‍ത്താവിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹവും, ദാഹവും, വിശപ്പും ഇക്കാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെ മനസ്സിലാക്കുകയും, അത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയുമാണ് ഏറ്റവും പരമപ്രധാനമായ കാര്യമെന്ന്‍ പറഞ്ഞ ആര്‍ച്ച് ബിഷപ്പ് റോച്ചെ, വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുക എന്നതാണ് അതിനുള്ള ഏക മാര്‍ഗ്ഗമെന്നും കൂട്ടിച്ചേര്‍ത്തു. ദിവ്യകാരുണ്യത്തിനു മുന്നിലിരിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യമാണ് നമ്മുടെ ജീവിതങ്ങളെ പ്രസരിപ്പിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നത്. നാം വിശുദ്ധ കുര്‍ബാനക്ക് വരുമ്പോള്‍ നമ്മുടെ ശ്രദ്ധ ദൈവത്തിലായിരിക്കണം. ദൈവത്തെ ആരാധിക്കുവാനാണ് നമ്മള്‍ ദേവാലയത്തില്‍ വരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം വന്ന ഓരോ പാപ്പയും ദിവ്യകാരുണ്യത്തിന്റെ ഈ സവിശേഷതയെ സജീവമായി നിലനിറുത്തിയെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ആരാധനാക്രമത്തിന്റെ മനോഹാരിതയില്‍ മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നെന്നും, ഫ്രാന്‍സിസ് പാപ്പ വളരെ ശ്രദ്ധയോടും, അര്‍പ്പണത്തോടും കൂടിയാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളതെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 2012 മുതല്‍ ആരാധനാക്രമ തിരുസംഘത്തില്‍ സേവനം ചെയ്തിരുന്ന മെത്രാപ്പോലീത്ത റോച്ചെയെ ഇക്കഴിഞ്ഞ മെയ് 27നാണ് ഫ്രാന്‍സിസ് പാപ്പ ആരാധനാക്രമ തിരുസംഘത്തിന്‍റെ തലവനായി നിയമിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക