News - 2025

കോവിഡ് പ്രതിരോധത്തിന് മലേഷ്യൻ സഭ ഒരു മില്യണ്‍ റിംഗിറ്റ് സംഭാവന നല്‍കി

പ്രവാചകശബ്ദം 26-06-2021 - Saturday

ക്വാലലംപൂര്‍: കോവിഡ് 19 മഹാമാരിയ്ക്കെതിരെയുള്ള പ്രതിരോധത്തിന് സോളിഡാരിറ്റി കോവിഡ് ഫണ്ടിലേക്ക് മലേഷ്യൻ കത്തോലിക്കാ മെത്രാന്‍ സമിതി ഒരു മില്യണ്‍ മലേഷ്യൻ റിംഗിറ്റ് ( ഒന്നേമുക്കാല്‍ കോടി രൂപ) സംഭാവന നല്‍കി. സൂചി ഫൌണ്ടേഷന്റെ മലേഷ്യൻ ചാപ്റ്റർ ആരംഭിച്ച ഫണ്ടിലേക്കാണ് കത്തോലിക്ക സഭയുടെ സംഭാവന. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിവിധങ്ങളായ മേഖലകളിലും സഹായമെത്തിക്കുന്ന സംഘടനയാണ് സൂചി ഫൌണ്ടേഷന്‍. പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും പകർച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള സംരംഭങ്ങളെയും പരിപാടികളെയും പിന്തുണയ്ക്കുകയാണ് സംഘടനയുടെ പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിലേക്കാണ് കത്തോലിക്ക സഭയുടെ മഹത്തായ സംഭാവന.

ഗുരുതര രോഗബാധിതരായ കോവിഡ് രോഗികളെ നേരിടാൻ വിവിധ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ആരോഗ്യ പ്രവർത്തകരുടെ അഭ്യർത്ഥനയ്ക്കു മറുപടിയായാണ് അടിയന്തര ഫണ്ട് നല്‍കുന്നതെന്ന് ക്വാലാലംപൂർ അതിരൂപതയുടെ ചാൻസലർ ഫാ. മൈക്കൽ ചുവ പറഞ്ഞു. മലേഷ്യന്‍ സോളിഡാരിറ്റി ഫണ്ടിന് ധനസഹായം നല്‍കുവാന്‍ വിശ്വാസികള്‍ തയാറാകണമെന്നും മെത്രാന്‍ സമിതിയ്ക്കു വേണ്ടി അദ്ദേഹം പറഞ്ഞു. സമാഹരിച്ച ഫണ്ടിന്റെ 100% വിവിധങ്ങളായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കുച്ചിംഗ് അതിരൂപത 10,000 ഫേയ്സ് മാസ്കുകളും 6,200 യൂണിറ്റ് പേഴ്സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പിപിഇ) സരാവക് ജനറൽ ആശുപത്രിക്ക് നൽകിയിരിന്നു. 2010-ലെ കണക്കുകള്‍ പ്രകാരം ഇസ്ലാം ഭൂരിപക്ഷ രാജ്യമായ മലേഷ്യയുടെ ആകെ ജനസംഖ്യയുടെ 3.56% മാത്രമാണ് കത്തോലിക്കര്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 666