News - 2024
ലൈംഗീക പീഡന പരാതിയെ കുറിച്ചുള്ള പഠനത്തിന് സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തി സ്വിസ് മെത്രാൻ സമിതി
പ്രവാചകശബ്ദം 23-06-2021 - Wednesday
സൂറിച്ച്: സഭയില്‍ ആരോപണ വിധേയമാകുന്ന ലൈംഗീക പീഡന കേസുകളെക്കുറിച്ച് പഠനം നടത്താൻ വിദഗ്ധരടങ്ങുന്ന സ്വതന്ത്രസംഘത്തെ നിയമിച്ച് സ്വിറ്റ്സർലന്റിലെ മെത്രാന്‍ സമിതി (സിഇഎസ്). മെത്രാൻ സമിതിയുടെ കീഴിൽ സഭയിലെ ലൈംഗീക ചൂഷണത്തെ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ തലവനുമായ മോൺസിഞ്ഞോർ ജോസഫ് ബോണ്ണെമെയ്നാണ് സ്വതന്ത്രസംഘത്തെ ദൗത്യമേൽപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പഠനത്തിന്റെ സുദൃഢമായ അടിത്തറയ്ക്ക്, ഉചിതമായ വ്യവസ്ഥകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണെന്നും അതിന് മുന്‍പ് രൂപതകളേയും, സന്യാസസഭകളേയും, മറ്റു സന്യാസസമൂഹങ്ങളേയും, കത്തോലിക്കാ സഭയുടെ കേന്ദ്രസമിതിയേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും പങ്കെടുക്കാൻ സന്നദ്ധരാക്കേണ്ടതുണ്ടെന്നും മോൺസിഞ്ഞോർ പറഞ്ഞു. .
പശ്ചാത്താപവും ദു:ഖവും കുറ്റം ഏറ്റെടുക്കലും മാത്രം കൊണ്ട് സംതൃപ്തരാകാതെ, ദൃഢനിശ്ചയത്തോടെ ആരോപണങ്ങള്‍ക്കു പിന്നിലുള്ള സത്യം കണ്ടെത്താനും തടയാനും പ്രവർത്തിക്കാനും തുടരാനും കഴിയണം. നിർദ്ദിഷ്ട കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള പ്രത്യേക ഫണ്ട് 5 വർഷത്തേക്ക് കൂടി നീട്ടുവാനുള്ള മെത്രാൻ സമിതിയുടെ തീരുമാനം അവരുടെ സ്വയംഭരണാധികാരം കൂടുതൽ ശക്തിപ്പെടുത്തും. സ്വിറ്റ്സർലന്റിലെ കത്തോലിക്കാ ഏജൻസിയായ കാത്ത്. സിഎച്ചിനു (Kath.Ch) നൽകിയ അഭിമുഖത്തില്‍ വളരെക്കാലം മുൻപ് നടന്നിട്ടുള്ള ലൈംഗീക ചൂഷണങ്ങളുടെ കേസുകൾ വരും വർഷങ്ങളിൽ ഉയര്‍ന്നുവരാനുള്ള സാധ്യതകളെ മോൺസിഞ്ഞോർ ബോണ്ണെമെയ്ൻ തള്ളിക്കളഞ്ഞില്ലായെന്നതും ശ്രദ്ധേയമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക