Faith And Reason - 2025

വിശ്വാസികളുടെ അഭ്യര്‍ത്ഥനയ്ക്കു ഫലം: രാജ്യത്തെ ദൈവമാതാവിനു പുനര്‍സമര്‍പ്പണം നടത്താന്‍ ന്യൂസിലന്‍റ്

പ്രവാചകശബ്ദം 26-06-2021 - Saturday

വെല്ലിംഗ്ടണ്‍: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയേ മാനിച്ച് ന്യൂസിലന്‍റ് മെത്രാന്‍ സമിതി രാഷ്ട്രത്തെ ദൈവമാതാവിന് പുനര്‍സമര്‍പ്പണം നടത്തുവാനൊരുങ്ങുന്നു. തെക്ക്-പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപ്‌ രാഷ്ട്രമായ ന്യൂസിലന്‍ഡ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ സ്വര്‍ഗ്ഗാരോപിത മാതാവിനു സമര്‍പ്പിക്കപ്പെട്ട രാഷ്ട്രമാണ്. “മറിയത്തിന്റെ മാര്‍ഗ്ഗത്തില്‍” (ടെ അരാ ഒ മരിയ) എന്ന പേരിലായിരിക്കും പുനര്‍സമര്‍പ്പണം. ഓക്ക്ലാന്‍ഡ് രൂപതാ വികാരി ജനറാള്‍ ഫാ. മാനുവല്‍ ബീസ്‌ലി നിര്‍ദ്ദേശിച്ച നാമത്തിനു പുനര്‍സമര്‍പ്പണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ മെത്രാന്‍സമിതി അംഗീകാരം നല്‍കുകയായിരുന്നു.

സെന്‍ട്രല്‍ വെല്ലിംഗ്ടണിലെ ചരിത്രപരമായ സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തെ പരിശുദ്ധ കന്യകാമാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിക്കുന്ന കാര്യവും മെത്രാന്‍ സമിതി അംഗീകരിച്ചിട്ടുണ്ട്. പുനര്‍സമര്‍പ്പണത്തിനായി തങ്ങള്‍ക്ക് ഒരു ഔപചാരിക നാമം ആവശ്യമായിരുന്നെന്നും, മാനുവലിന്റെ നിര്‍ദ്ദേശം മിഷ്ണറി ശിഷ്യത്വത്തിന്റെ വഴിയിലേക്ക് നമ്മളെ നയിക്കുന്നതില്‍ ശിഷ്യത്വത്തിന്റെ മാതൃകയായ പരിശുദ്ധ കന്യകാമാതാവ് വഹിക്കുന്ന പങ്കിനെ മനോഹരമായി ചിത്രീകരിക്കുന്ന നാമമാണെന്നുമാണ് ഹാമില്‍ട്ടണ്‍ ബിഷപ്പ് സ്റ്റീഫന്‍ ലോവ് പുനര്‍സമര്‍പ്പണത്തിന്റെ നാമകരണത്തേക്കുറിച്ച് പറഞ്ഞത്.

വരുന്ന ഓഗസ്റ്റ് 15ന് സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തില്‍വെച്ച് ഡാമിയന്‍ വാക്കര്‍ എന്ന കലാകാരന്‍ വരച്ച ഉണ്ണിയേശുവുമൊത്തുള്ള പരിശുദ്ധ കന്യകാമാതാവിന്റെ പെയിന്റിംഗിന്റെ അനാച്ഛാദനവും നടക്കും. ഇതിനുശേഷം രാജ്യത്തെ ആറു കത്തോലിക്കാ രൂപതകളിലൂടെയുള്ള ഒരു തീര്‍ത്ഥാടനവും ക്രമീകരിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ പുനര്‍സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ മെത്രാന്‍ സമിതി തങ്ങളുടെ വെബ്സൈറ്റിലൂടെ എല്ലാ ഇടവകകളേയും ക്ഷണിച്ചിട്ടുണ്ട്. 1838 ജനുവരി 13ന് സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തില്‍വെച്ച് ബിഷപ്പ് ജീന്‍-ബാപ്റ്റിസ്റ്റെ പൊംപാല്ലിയര്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച അവസരത്തിലാണ് ന്യൂസിലന്റിനെ സ്വര്‍ഗ്ഗാരോപിത മാതാവിനായി സമര്‍പ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »