News - 2025
ബെനഡിക്ട് 16-ാമൻ പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന് നാളെ 70 വര്‍ഷം: വത്തിക്കാനിൽ സ്‌പെഷൽ എക്‌സിബിഷൻ
പ്രവാചകശബ്ദം 28-06-2021 - Monday
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ എമിരിറ്റസ് ബെനഡിക്ട് 16-ാമൻ പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന് നാളെ 70വര്‍ഷം തികയുന്നു. 1951 ജൂൺ 29ന് ഫ്രെയ്‌സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽ നിന്നാണ് സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്‌സിംഗറിനൊപ്പം ബെനഡിക്ട് 16-ാമൻ തിരുപ്പട്ടം സ്വീകരിച്ചത്. മുന്‍ പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന് ഏഴു പതിറ്റാണ്ട് തികയുന്ന സാഹചര്യത്തില്‍ വത്തിക്കാനിൽ സ്‌പെഷൽ എക്‌സിബിഷൻ ആരംഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയും ആർച്ച്ബിഷപ്പുമായ ജോർജ് ഗാൻസ്വെയ്ന്‍ ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എക്‌സിബിഷനില്‍ പാപ്പയുടെ ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ വിവിധ കാലങ്ങളിലെ ഫോട്ടോഗ്രാഫുകളും അദ്ദേഹം ഉപയോഗിച്ച വിവിധ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പൊന്തിഫിക്കൽ കമ്മിറ്റി ഫോർ ഹിസ്റ്റോറിക്കൽ സയൻസസ്, ദ വത്തിക്കാൻ ജോസഫ് റാറ്റ്‌സിംഗർ - ബെനഡിക്റ്റ് പതിനാറാമന്‍ ഫൗണ്ടേഷൻ, പോപ്പ് മ്യൂസിയം എന്നിവ സംയുക്തമായാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. എമിരിറ്റസ് ബെനഡിക്ട് 16-ാമൻ പാപ്പയുടെ ആദ്യ കുർബാന സ്വീകരണം മുതൽ മാത്തർ എക്ലേസിയ ചാപ്പലിൽ ദിവ്യബലി അർപ്പണത്തിന് അണിയുന്ന തിരുവസ്ത്രംവരെ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും പ്രദർശനത്തെകുറിച്ച് അറിഞ്ഞപ്പോൾ പാപ്പ അത്ഭുതവും അതിലേറെ സന്തോഷവും പ്രകടിപ്പിച്ചതായി ആർച്ച്ബിഷപ്പ് ഗാൻസ്വെയ്ൻ പറഞ്ഞു. ‘പോളി ആർട്ട് ഗ്യാലറി’യില്‍ ഒരുക്കിയിരിക്കുന്ന എക്സിബിഷന്‍ സന്ദര്‍ശിക്കുവാന്‍ നാളെ മുതല്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക