Life In Christ

"ക്രിസ്തു വിശ്വാസി എന്ന നിലയിലാണ് ഇവിടെ ഉള്ളത്": 3 പതിറ്റാണ്ടിനൊടുവില്‍ ഫൈനലില്‍ എത്തിയ ഫീനിക്സ് സണ്‍സ് കോച്ച് മോണ്ടി വില്യംസ്

പ്രവാചകശബ്ദം 07-07-2021 - Wednesday

അരിസോണ: യേശുക്രിസ്തുവില്‍ അടിയുറച്ച വിശ്വാസം അര്‍പ്പിച്ച കോച്ചിന്റെ കീഴില്‍ മത്സരത്തിനിറങ്ങിയ ‘ദി ഫീനിക്സ് സണ്‍സ്’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി എന്‍.ബി.എ ഫൈനലില്‍. തന്റെ ദൈവവിശ്വാസം ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു ടീമിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള പരിശീലകന്‍ മോണ്ടി വില്ല്യംസ് മത്സര വിജയത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു ക്രിസ്തു വിശ്വാസി എന്ന നിലയില്‍ എന്റെ പരിശീലനത്തിന്റെ സാരാംശം സേവിക്കുക എന്നതാണെന്നും, അതുകൊണ്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും വില്ല്യംസ് പറഞ്ഞു.

ദൈവം നിങ്ങളിലൂടെ എന്ത് സന്ദേശമാണ് നല്‍കുവാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് “ഞാന്‍ ഉപേക്ഷിച്ചിടത്തു നിന്നും ദൈവം എന്നെ കൈപിടിച്ച് നടത്തി” എന്ന സന്ദേശമാണ് തനിക്ക് നല്‍കുവാനുള്ളതെന്നായിരുന്നു വില്ല്യംസിന്റെ മറുപടി. 2016-ല്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വണ്ടിയോടിച്ചിരുന്ന ഒരു ഡ്രൈവര്‍ വരുത്തിവെച്ച അപകടത്തില്‍ വില്ല്യംസിന്റെ ദൈവവിശ്വാസിയായ ഭാര്യ ഇന്‍ഗ്രിഡ് വില്ല്യംസ് മരണപ്പെട്ടത് വാര്‍ത്തയായിരുന്നു. നാല്‍പ്പത്തിനാലുകാരനായ വില്ല്യംസിനും ആ അപകടത്തില്‍ പരിക്കേറ്റിരുന്നു. മോണ്ടി-ഇന്‍ഗ്രിഡ് ദമ്പതികള്‍ക്ക് അഞ്ചു മക്കളാണുള്ളത്. അത്തരമൊരു തീരാനഷ്ടത്തിന്റെയും ദുരന്തത്തിന്റേയും നടുവിലും വില്ല്യംസ് നടത്തിയ ചരമപ്രസംഗം അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിന്റെ ഒരു ശക്തമായ പ്രകടനമായിരുന്നു.

തന്റേയും തന്റെ ഭാര്യയുടേയും ക്രിസ്തുവിലുള്ള പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് സുവിശേഷമാണ് ജീവിതത്തില്‍ ഏറ്റവുമധികം പ്രാധാന്യം അര്‍ഹിക്കുന്നതെന്നു അന്ന് വില്ല്യംസ് പറഞ്ഞു. തന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അപകടമുണ്ടാക്കിയ ഡ്രൈവറോട് തനിക്ക് യാതൊരു വിദ്വേഷവും ഇല്ലെന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വില്ല്യംസ് അന്നു അഭ്യര്‍ത്ഥിച്ചു. ക്ഷമിക്കുന്ന ഹൃദയമില്ലെങ്കില്‍ നമുക്ക് ക്രിസ്തുവിനെ സേവിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം അന്നു സാക്ഷ്യപ്പെടുത്തി. “ദൈവം നന്മയാണ്” (സങ്കീര്‍ത്തനം 73:1), “ദൈവം സ്നേഹമാണ്” (1 യോഹന്നാന്‍ 4:16) എന്ന കാര്യം എളുപ്പത്തില്‍ മറക്കുമെന്ന് പറഞ്ഞ വില്ല്യംസ്, നാം ആഗ്രഹിക്കുന്ന മറുപടി എപ്പോഴും ലഭിക്കില്ലെങ്കിലും ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന സത്യത്തിന് നേര്‍ക്ക് നമുക്കെപ്പോഴും മുഖംതിരിച്ചിരിക്കുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ തിരിച്ചു വരവില്‍ ക്ഷമ എത്രത്തോളം സഹായിച്ചുവെന്ന ചോദ്യത്തിന് ആ ദുരന്തത്തില്‍ പ്രാധാന്യം ക്ഷമയ്ക്കായിരിന്നുവെന്നും അക്കാര്യത്തില്‍ താന്‍ ദൈവത്തേയോ, ദൈവസ്നേഹത്തേയോ ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കഴിഞ്ഞു ദിവസം പറഞ്ഞു.

കോളേജില്‍ പഠിക്കുന്ന സമയത്ത് പ്രണയത്തിലായ ഇന്‍ഗ്രിഡില്‍ നിന്നുമാണ് ക്രിസ്തുവിശ്വാസത്തിലേക്ക് വില്യംസ് എത്തിചേര്‍ന്നത്. ഇന്‍ഗ്രിഡിന്റെ പ്രാര്‍ത്ഥനയും മാതൃകയും കാരണമാണ് വില്ല്യംസ് ക്രിസ്തുവിനെ തന്റെ ഹൃദയത്തില്‍ സ്വീകരിച്ചതും. ഭാര്യയെ നഷ്ട്ടമായ അപകടം നടക്കുമ്പോള്‍ 3 മക്കള്‍ കാറിലുണ്ടായിരുന്നെങ്കിലും അവര്‍ രക്ഷപ്പെട്ടിരിന്നു. ജീവിത പാതയില്‍ നേരിടേണ്ടി വരുന്ന വ്യതിയാനങ്ങളെകുറിച്ചും, തുരങ്കങ്ങളെക്കുറിച്ചും നമുക്കറിയില്ലെന്നും, ദൈവവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് നമുക്കവയെ നേരിടുവാന്‍ കഴിയുകയെന്നും വില്യംസ് പറഞ്ഞു. ഫൈനല്‍ സീരീസിനായുള്ള അന്തിമ ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ കീഴിലുള്ള ‘ദി ഫീനിക്സ് സണ്‍സ്’ ടീം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 62