News - 2025
ഗോവ സ്വദേശിയായ വൈദികനെ ബോട്‌സ്വാനയില്‍ ബിഷപ്പായി നിയമിച്ചു
08-07-2021 - Thursday
വത്തിക്കാന്‍ സിറ്റി: ഗോവ സ്വദേശിയായ വൈദികന്‍ ഫാ. ആന്റണി പാസ്‌കല്‍ റിബെല്ലോയെ തെക്കനാഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.കെനിയയിലെ നെയ്‌റോബിയില്‍ ജനിച്ച അദ്ദേഹം ദൈവവചനസഭയില്‍(എസ് വി ഡി) ചേര്‍ന്ന് ഇന്ത്യയിലാണു വൈദികപഠനം പൂര്‍ത്തിയാക്കിയത്. 1977ല്‍ ഗോവയില്‍വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയിലടക്കം പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യക്കു പുറമേ ബോട്‌സ്വാന, കെനിയ, അംഗോള, ആന്റിഗ്വ മുതലായ രാജ്യങ്ങളില്‍ ഇടവക വികാരിയായും മിഷണറിയായും പ്രവര്‍ത്തിച്ചു. 2003 മുതല്‍ ബോട്‌സ്വാനയില്‍ മിഷണറിയായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ മൊഗോദിഷാനിലെ ഹോളിക്രോസ് ഇടവക വികാരിയാണ്.
ബോട്സ്വാന (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബോട്സ്വാന) ആഫ്രിക്കൻ വൻകരയുടെ തെക്കുഭാഗത്തുള്ള കരയാൽ ചുറ്റപ്പെട്ട രാജ്യമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ബെക്വാനാലാൻഡ് എന്നറിയപ്പെട്ടിരുന്നു. 1966 സെപ്റ്റംബർ 30നു സ്വതന്ത്രമായതിനു ശേഷമാണ് ബോട്സ്വാന എന്ന പേരു സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗമായ സെറ്റ്സ്വാന (Tswana) യിൽ നിന്നാണ് ബോട്സ്വാന എന്ന പേരു ലഭിച്ചിരിക്കുന്നത്.