News - 2024

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍: വീഴ്ച സംഭവിച്ചതു പരിശോധിക്കുമെന്നു ബോംബെ ഹൈക്കോടതി

പ്രവാചകശബ്ദം 05-07-2021 - Monday

ബോംബെ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി. ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് അദ്ദേഹം മരണപ്പെട്ടെന്ന വാര്‍ത്ത അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കോടതി സ്റ്റാന്‍ സ്വാമിയുടെ വിഷയത്തില്‍ വീഴ്ച സംഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്ന്‍ വ്യക്തമാക്കി. കസ്റ്റഡിയിൽ മരിച്ചതിനാൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്താനും ഇതിന്റെ റിപ്പോർട്ട് സമര്‍പ്പിക്കാനും കോടതി അധികാരികൾക്ക് നിർദേശം നൽകി. നേരത്തെ, ഫാ. സ്റ്റാന്‍ സ്വാമി മുംബൈ ഹോളിഫാമിലി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നു അദ്ദേഹത്തിന്റെ ആശുപത്രി വാസം ചൊവ്വാഴ്ച വരെ നീട്ടിയത് ബോംബെ ഹൈക്കോടതിയായിരിന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു ഇന്നലെ മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »