News - 2025

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യന്‍ സര്‍ക്കാരിന്റെ മനപ്പൂര്‍വമുള്ള ഉപേക്ഷ: അമേരിക്ക

പ്രവാചകശബ്ദം 09-07-2021 - Friday

വാഷിംഗ്ടണ്‍ ഡിസി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി അമേരിക്ക. ഇന്ത്യന്‍ സര്‍ക്കാരിന്റെ മനപ്പൂര്‍വമുള്ള ഉപേക്ഷയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കലാശിച്ചതെന്ന് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള സുപ്രധാന പങ്ക് അംഗീകരിക്കാന്‍ എല്ലാ സര്‍ക്കാരുകളും തയാറാകണമെന്ന് ഓഫീസ് ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ നടക്കുന്നതു ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളെന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യു‌എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്‍ നേരത്തെ പ്രസ്താവിച്ചിരിന്നു. ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് 'സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ' എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം ഇതില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക്, ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് 'സിപിസി' എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം നൽകിയിരുന്നു. 'സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ' അഥവാ ‘Country of Particular Concern (CPC)’ എന്നതാണ് സിപിസി കാറ്റഗറി. നിക്കരാഗ്വ, നൈജീരിയ, ചൈന എന്നിവയാണ് ഈ കാറ്റഗറിയിൽ ഇപ്പോഴേ ഉള്ള മറ്റു ചില രാജ്യങ്ങൾ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »